സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Monday 18 February 2013


നാസറിന്‍െറ കൊല: സൗദി നിയമം നടപ്പിലാക്കട്ടെ എന്ന് മാതാപിതാക്കള്‍

ദമ്മാം: നാസറിന്‍െറ കൊലപാതകിക്ക് സൗദിയിലെ ശരീഅത്ത് നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പാക് യുവാവ് ബുര്‍ഹാന്‍ ഷായുടെ ബന്ധുക്കള്‍ ദിയാധനം നല്‍കി മോചനം ലഭിക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം തേടിയപ്പോഴാണ് ഈ പ്രതികരണം. ആലുവ ചാലക്കല്‍ ചൂലായിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ്-മറിയുമ്മ ദമ്പതികളുടെ മകന്‍ നാസര്‍ കഴിഞ്ഞ ചെറിയ പെരുന്നാള്‍ പിറ്റേന്നാണ് താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. ഭാര്യ മുംതാസിനേയും മക്കളായ നഹ്ല (13), നാജിയ (എട്ട്) എന്നിവരേയും എക്സിറ്റില്‍ നാട്ടിലയച്ച് തിരിച്ചെത്തിയ നാസര്‍ രാത്രി ഒമ്പതിനടുത്താണ് ഇരുമ്പു കട്ട കൊണ്ട് തലക്കടിയേറ്റ് മരണപ്പെട്ടത്. കൊല ചെയ്ത ശേഷം ശ്രീലങ്ക വഴി നാട്ടിലേക്ക് രക്ഷപ്പെട്ട ബുര്‍ഹാന്‍ ഷായെ പിന്നീട് പൊലീസ് തിരികെയെത്തിക്കുകയായിരുന്നു. നാസര്‍ കൊലപാതകത്തില്‍ ഭാര്യ മുംതാസിന് പങ്കുണ്ടെന്ന് ആരോപിച്ച് നാസറിന്‍െറ മാതാപിതാക്കളും സഹോദരങ്ങളും രംഗത്തു വന്നിരുന്നു. എന്നാല്‍ തന്‍െറ ഭര്‍ത്താവിന്‍െറ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാനാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് കാണിച്ച് ഭാര്യയും കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ മൂന്നു മാസത്തിനു ശേഷം മാത്രമാണ് നാസറിന്‍െറ മയ്യിത്ത് പോലും ഇവിടെ  ഖബറടക്കാനായത്.
‘‘ഞങ്ങള്‍ക്ക് മകന്‍ നഷ്ടപ്പെട്ടു. എന്തൊക്കെ ലഭിച്ചാലും അതിന്‍െറ വിടവ് നികത്തപ്പെടില്ല. അതിന്‍െറ പേരില്‍ ഒരു സ്വത്തും ഞങ്ങള്‍ക്ക് ആവശ്യമില്ല. അവന്‍െറ കൊലപാതകത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് പുറത്തുവരണമെന്നു മാത്രമാണ് ആഗ്രഹം’’- മാതാപിതാക്കള്‍ പറഞ്ഞു.
ദിയാധനം നല്‍കി ബുര്‍ഹാന്‍ ഷായെ മോചിപ്പിക്കുന്നതിന് അനുമതി തേടാന്‍ ബന്ധുക്കള്‍ ശ്രമം നടത്തുന്നുണ്ട്. ഇതുമായി ബന്ധപെട്ട് നാസറിന്‍െറ സ്പോണ്‍സറെ സമീപിച്ചപ്പോള്‍ നാസറിന്‍െറ ബന്ധുക്കളെയോ മയ്യിത്ത് ഖബറടക്കാന്‍ രംഗത്തുണ്ടായിരുന്ന സാമൂഹികപ്രവര്‍ത്തകരെയോ ബന്ധപ്പെടാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ബന്ധുക്കളൂടെ ഹിതമറിയാന്‍ സാമൂഹിക പ്രവര്‍ത്തകനായ കമാല്‍ കളമശ്ശേരിയെ പോലീസ് ബന്ധപ്പെട്ടിരുന്നു. ഇതു പ്രകാരം മാതാപിതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് നിയമപ്രകാരം കൊലപാതകിക്ക് തക്ക ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് മാതാപിതാക്കള്‍ വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ ഔദ്യാഗിക തീരുമാനമറിയിക്കാന്‍ ബന്ധുക്കള്‍ തന്‍െറ പേരില്‍ അംഗീകാരപത്രം അയക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും കമാല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
നാസറിന്‍െറ തൊഴില്‍സംബന്ധമായ ആനുകൂല്യങ്ങളുള്‍പ്പെടെ സ്പോണ്‍സര്‍ നല്‍കിയ 15000 റിയാല്‍ എംബസിയിലേക്ക് കൈമാറാന്‍ തീരുമാനിച്ചതായും കമാല്‍ പറഞ്ഞു. ഇത് കലക്ടര്‍ മുഖേന കുട്ടികളുടെ പേരില്‍ നിക്ഷേപിക്കും. നാട്ടില്‍ നാസറിന്‍െറ ഭാര്യയും ബന്ധുക്കളുമായുള്ള തര്‍ക്കം തുടരുകയാണ്. ഭാര്യയുടെ അറിവോടെയാണ് ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പാക് യുവാവ് നാസറിനെ കൊന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ താനുമായുള്ള സാമ്പത്തിക ഇടപാടിന്‍െറ പേരില്‍ നടന്ന തര്‍ക്കത്തിനൊടുവിലാണ് നാസറിനെ കൊന്നതെന്നാണ് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.

No comments:

Post a Comment