സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Thursday 14 February 2013


ബഹ്‌റൈന്‍ എയര്‍ സര്‍വീ­സു­ക­ളു­ടെ റ­ദ്ദാക്കല്‍: സൗ­ദി യാ­ത്ര­ക്കാരും പ്ര­തി­സ­ന്ധി­യില്‍

റിയാദ്: ബഹ്‌റൈന്‍ എയര്‍ സര്‍വീസുകള്‍ അപ്രതീക്ഷിതമാ­യി റ­ദ്ദാക്കിയത് സൗ­ദി­യിലെ യാത്രക്കാരെയും ദു­രി­ത­ത്തി­ലാക്കി. ബഹ്‌റൈന്‍ വ­ഴി വ്യാഴം, വെ­ള്ളി എന്നീ അവ­ധി ദി­വ­സ­ങ്ങ­ളില്‍ കേരളമുള്‍പ്പെ­ടെ­യുള്ള സ്ഥലങ്ങളിലേക്ക് യാത്ര നിശ്ചയിച്ചവരാണ് ദുരിതത്തിലായത്. വിമാനം റദ്ദാക്കുന്ന വിവ­രം എയര്‍­ലൈന്‍­സ് അ­ധി­കൃതര്‍ മുന്‍കൂട്ടി അറിയിക്കാതിരുന്നതി­നാല്‍ പ­ലര്‍ക്കും യാത്ര മാറ്റേണ്ട അവസ്ഥയാ­ണ്.


ഗള്‍ഫ് സഹകരണ കൗണ്‍­സിലും (ജി.സി.സി) അംഗരാ­ജ്യ­ങ്ങളും തമ്മില്‍ വ്യോമയാന മേഖലയിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ബഹ്‌റൈന്‍ ആസ്ഥാനമായുള്ള സ്വകാര്യ വിമാന കമ്പനി ബഹ്‌റൈന്‍ വഴി സൗദി അറേബ്യയുള്‍പെ­ടെ­യുള്ള വിവിധ ഗള്‍­ഫ് രാജ്യങ്ങളില്‍നിന്ന് യാത്രക്കാരെ കൊണ്ടുപോയത്.

ബഹ്‌റൈനില്‍നിന്ന് കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രതിവാരം അഞ്ചും മുംബൈയിലേക്ക് നാലും വീതം കണക്ഷന്‍ സൗകര്യം ഒരുക്കിയിരുന്ന ബഹ്‌റൈന്‍ എയര്‍ റിയാദില്‍നിന്ന് എല്ലാ ദിവസവും ബഹ്‌റൈനിലേക്ക് യാത്രക്കാരെ എത്തിച്ചിരുന്നു. ജിദ്ദയില്‍നിന്ന് പ്രതിവാരം രണ്ട് സര്‍വീസും ദമാമില്‍നിന്ന് ബസ് സര്‍വീസും വഴി യാത്രക്കാരെ എത്തിച്ചിരു­ന്നു.

സര്‍വീസ് അപ്രതീക്ഷിതമായി റദ്ദാക്കിയ­ത് സൗദി റൂട്ടിലുള്ള ആയിരക്കണക്കിന് പ്രവാസികളെ പ്രതികൂലമായി ബാധി­ച്ചി­ട്ടുണ്ട. മടക്കയാത്രാ ടിക്കറ്റുമാ­യി നാ­ട്ടി­ലെ­ത്തി­യ­വരും വി­മാ­നം റ­ദ്ദാ­ക്കി­യ­തോടെ പ്രതിസന്ധിയിലാ­യി­­രി­ക്കു­ക­യാണ്.


ചൊവ്വാഴ്ച ചേര്‍ന്ന ഷെയര്‍ ഹോള്‍ഡര്‍മാരുടെ ജനറല്‍ബോഡിയിലാണ് സര്‍വീസ് പൊടുന്നനെ നിര്‍ത്തിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അഡ്മിനിസ്‌ട്രേഷന്‍ ഓഫിസ് ഉള്‍പെടെ മുഴുവന്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനം നിലച്ചതോടെ ടിക്കറ്റ് റീഫണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി നേരിട്ട് ടിക്കറ്റ് എടുത്തവരും, ഉപഭോക്താക്കള്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്റുമാരും ഒരുപോലെ നട്ടം തിരിയുകയാണ്. വ്യ­വസായ നഗരിയായ ജുബൈലിലെ നല്ലൊരു ശതമാനവും ബജറ്റ് എയര്‍ലൈന്‍ വിമാനങ്ങളെയാണ് ആശ്രയിക്കു­ന്നത്.

വേനല്‍ അവധി സീസണ്‍ മുന്നില്‍ കണ്ടു നിരവധി പേര്‍ കുടുംബങ്ങളെ നാട്ടിലയക്കാന്‍ താരതമ്യേന നിരക്ക് കുറഞ്ഞ ടിക്കറ്റുകള്‍ക്ക് ശ്രമം തുടങ്ങിയ സന്ദര്‍ഭത്തിലാണ് ബഹറൈന്‍ എയറിന്റെ അടച്ചുപൂട്ടല്‍. യാത്രക്കാര്‍ കൂടുതലുള്ള കോഴിക്കോട് സെക്ടറിലേക്കുള്ള ഒരു വിമാനം കൂടി ഇല്ലാതാകുമ്പോള്‍ വരുന്ന വേനലവധിക്കാലം ടിക്കറ്റ് വി­ല ഉ­യ­രുന്ന­തു കാര­ണം പ്ര­വാ­സി­ക­ളു­ടെ ആ­പ്പീ­സു പൂ­ട്ടു­ന്ന ഘ­ട്ടം വ­രെ എ­ത്തും.

എ­ന്നാല്‍ കേരളക്കാര്‍ക്ക് ദമ്മാമില്‍ നിന്നും മംഗലാപുരത്തേക്ക് ഏപ്രില്‍ മൂന്ന് മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭി­ക്കു­ന്ന­തി­നാല്‍ ആശ്വാ­സി­ക്കാ­നു­ള്ള വ­ഴി­യുണ്ട്. എന്നാല്‍ ഇപ്പോഴും ജുബൈലിലെ പല ട്രാവല്‍ ഏജന്‍സികളും എയര്‍ ഇന്ത്യ എക്പ്രസിന്റെ ടിക്ക­റ്റ് യാ­ത്ര­ക്കാര്‍ക്ക് നല്‍­കാന്‍ ത­യ്യാറാകുന്നില്ല.

കമേഴ്‌സ്യല്‍ ക­മ്പ­നി­യു­ട­മകള്‍ നിയമ പ്രകാ­രം വ­രുന്ന എല്ലാ പരാതികളിലും വൈകാതെ തീര്‍പ്പുണ്ടാകുമെന്ന് വെബ്‌സൈറ്റില്‍ അ­റി­യി­ച്ചി­ട്ടുണ്ട്.

No comments:

Post a Comment