സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Sunday 17 February 2013





ദമ്മാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ മൂന്നു മുതല്‍ മംഗലാപുരത്തേക്ക്

കൊച്ചിയിലേക്കുള്ള രണ്ട് സര്‍വീസുകള്‍ കുറയും
ദമ്മാമില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ മൂന്നു മുതല്‍ മംഗലാപുരത്തേക്ക്
ദമ്മാം: എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ മൂന്നു മുതല്‍ ദമ്മാമില്‍ നിന്ന് മംലാപുരത്തേക്കും സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ റിച്ചാര്‍ഡ് ടി. ഷെറിന്‍ അറിയിച്ചു. നിലവില്‍ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമാണ് സര്‍വീസുള്ളത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അവധിക്കാലത്തെ വന്‍തിരക്കുകള്‍ മുന്നില്‍ കണ്ടാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ പുതിയ പ്രഖ്യാപനം. ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതമായിരിക്കും ഉണ്ടാവുക. രാത്രി 8.30 ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് പ്രാദേശികസമയം രാവിലെ 3 .20 ന് മംഗലാപുരത്ത് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതേ വിമാനം തന്നെ ഒരു മണിക്കൂറിനു ശേഷം മംലാപുരത്തു നിന്ന് കോഴിക്കോട്ടേക്കും പറക്കും. നിലവില്‍ കൊച്ചിയിലേക്ക് പറക്കുന്ന രണ്ട് ഷെഡ്യൂളുകളാണ് മംഗലാപുരത്തേക്ക് മാറ്റുന്നത്. കൊച്ചിയിലേക്ക് പ്രതിവാരം നാലു സര്‍വീസുകള്‍ വീതം നടത്തിയിരുന്നത് ഇതോടെ രണ്ടായി കുറയും. നേരത്തെ കൊച്ചി സെക്ടറുകളില്‍ യാത്രക്കാര്‍ കുറവായതിനാലാണ് മംഗലാപുരത്തേക്ക് സര്‍വീസുകള്‍ മാറ്റുന്നതിനെക്കുറിച്ച് എയര്‍ ഇന്ത്യ ആലോചിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ബഹ്റൈന്‍ എയര്‍ നിര്‍ത്തലാക്കിയതോടെ കൊച്ചി യാത്രക്കാരും പ്രതിസന്ധിയിലാകുമെന്നാണ് കരുതുന്നത്. ബഹ്റൈന്‍ എയറിന്‍െറ പെട്ടെന്നുള്ള പ്രഖ്യാപനം,കൊച്ചി സര്‍വീസ് കുറക്കാനുള്ള തീരുമാനത്തോടെ എയര്‍ ഇന്ത്യ എക്സ്പ്രസിനേയും വെട്ടിലാക്കിയിട്ടുണ്ട്. നേരത്തെ ജെറ്റ് എയര്‍വേയ്സും ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക്  സര്‍വീസ് നടത്തിയിരുന്നെങ്കിലും ബഹ്റൈന്‍ എയറിന്‍െറ ടിക്കറ്റ് നിരക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ പിന്‍മാറുകയായിരുന്നു.
മധ്യവേനലവധിക്കാലം മുന്നില്‍കണ്ടുകൊണ്ടുള്ള പുതിയ സര്‍വീസിന് ഏറ്റവും നല്ല ടിക്കറ്റ് നിരക്കാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. വണ്‍വേ ടിക്കറ്റ് ടാക്സ് ഉള്‍പ്പെടെ 674 റിയാലും റൗണ്ട് ട്രിപ്പിന് 1298 റിയാലും മാത്രമാണ് പ്രഖ്യാപിച്ച നിരക്കുകള്‍. ഇതിന് ആവേശപൂര്‍വമായ പ്രതികരണമാണ് ലഭിച്ചതെന്നും എയര്‍ ഇന്ത്യഎക്സ്പ്രസ് അധികൃതര്‍ പറഞ്ഞു. എയര്‍ ഇന്ത്യ ഓഫിസ് വഴിയും ട്രാവല്‍ ഏജന്‍റുകള്‍ വഴിയും ഇതിനകം തന്നെ ബുക്കിങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി തുടരുന്ന മാതൃകാപരമായ സര്‍വീസ് എയര്‍ ഇന്ത്യ എക്സ്പ്രസിനെ ആശ്രയിക്കാന്‍ പ്രവാസികളില്‍ കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. നിശ്ചയിച്ച സമയത്തിനേക്കാള്‍ മിനിറ്റുകള്‍ക്ക് മുമ്പ് പറന്നുപൊങ്ങിയും എയര്‍ ഇന്ത്യ എക്സ്പ്രസ് അല്‍ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ മറ്റ് സെക്ടറിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് പുതിയ സര്‍വീസിലേക്ക് പിഴസംഖ്യ കൂടാതെ തന്നെ ടിക്കറ്റുകള്‍ മാറാവുന്ന സംവിധാനവും എയര്‍ ഇന്ത്യ എകസ്പ്രസ് ഓഫിസില്‍ ഒരുക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് സ്വകാര്യകമ്പനികള്‍ ചൂഷണം ചെയ്ത പ്രവാസികള്‍ എയര്‍ ഇന്ത്യാ സര്‍വീസുകളെ വീണ്ടും കൂടുതല്‍ ആശ്രയിക്കുന്നതായാണ് പുതുതായി കണ്ടു വരുന്നത്.  

No comments:

Post a Comment