സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Monday 18 February 2013

വിശ്വാസികള്‍ ഒഴുകിയെത്തി; ബഹ്‌റൈന്‍ സമസ്‌ത സ്വീകരണ സമ്മേളനം ചരിത്രമായി

undefined
സമസ്‌ത പ്രസിഡന്റിന്‌ ബഹ്‌റൈന്‍ സമസ്‌ത മനാമയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ നസ്വീഹത്ത്‌ നല്‍കുന്നു. എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ സമീപം 
മനാമ: സമസ്‌ത പ്രസിഡന്റിന്‌ ബഹ്‌റൈന്‍ സമസ്‌ത നല്‍കിയ സ്വീകരണ സമ്മേളനം ജന ബാഹുല്യം കൊണ്ട്‌ ശ്രദ്ധേയമായി. ഇതോടെ ബഹ്‌റൈനിലെ പ്രതികൂല സാഹചര്യത്തിലും പ്രവാസ ലോകത്തെ വിശ്വാസികളെ സാക്ഷിയാക്കി നല്‍കിയ ജി.സി.സിയിലെ പ്രഥമ സ്വീകരണം എന്ന നിലയിലും ജന ബാഹുല്യം കൊണ്ടും ബഹ്‌റൈന്‍ സമസ്‌ത സ്വീകരണ സമ്മേളനം ചരിത്രമായി. 
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ബഹ്‌റൈനിലെ പ്രത്യേക സാഹചര്യവും പ്രതികൂലാവസ്ഥയും തൃണവത്‌കരിച്ച്‌ വിവിധ ഏരിയകളില്‍ നിന്നായി ഒഴുകിയെത്തിയ വിശ്വാസികളാണ്‌ ഈ ചരിത്രം കുറിച്ചത്‌. . 
തങ്ങള്‍ക്ക്‌ മതപഠനത്തിന്റെ ബാലപാഠങ്ങള്‍ മുതല്‍ ജീവിതാന്ത്യം വരെ അനിവാര്യമായ കാര്യങ്ങളെല്ലാം പകര്‍ന്നു നല്‍കുന്ന പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനെ ഒരു നോക്കു കാണാനും അദ്ദേഹത്തിന്റെ പ്രാര്‍ഥനയില്‍ പങ്ക്‌ ചെരാനുമാണ്‌ ബഹ്‌റൈനിന്റെ വിവിധ ഏരിയകളില്‍ നിന്നായി വിശ്വാസികള്‌ പാക്കിസ്ഥാന്‍ ക്ലബ്ബിലേക്കൊഴുകിയെത്തിയത്‌.
പാക്കിസ്ഥാന്‍ ക്ലബ്ബിനകത്ത്‌ ഉള്‍ക്കൊള്ളാനാവാത്തതിനാല്‍ ക്ലബ്ബിനു പുറത്തെ ഓപണ്‍ ഗ്രൌണ്ടിലാണ്‌ സ്വീകരണ സമ്മേളന വേദിയൊരുക്കിയത്‌.
ചടങ്ങ്‌ സയ്യിദ്‌ ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. അധികാരത്തോടും ധനത്തോടുമുള്ള ആര്‍ത്തി പണ്‌ഢിത•ാര്‍ക്കുണ്ടാവാന്‍ പാടില്ലെന്നും അതവരെ നശിപ്പിക്കുമെന്നും അത്തരം പണ്‌ഢിതരെ വിശ്വാസികള്‍ കരുതിയിരിക്കണമെന്നും അതിനാല്‍ സമസ്‌ത നേതാക്കളെ പിന്തുടര്‍ന്ന്‌ ഇഹപര ജീവിത വിജയികളാവാന്‍ തയ്യാറാവണമെന്നും അദ്ധേഹം പറഞ്ഞു.
തുടര്‍ന്ന്‌ സമസ്‌ത പ്രസിഡന്റ്‌ ശൈഖുനാ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ നസ്വീഹത്ത്‌ പ്രഭാഷണം നടത്തി. വിശുദ്ധ ദീനിന്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന സമസ്‌തയുടെ ആദര്‍ശത്തില്‍ അടിയുറച്ചു നില്‍ക്കുകയും പാരത്രിക വിജയത്തിന്‌ വേണ്‌ടി ജീവിതത്തിലുടനീളം അവിശ്രമം സൂക്ഷ്‌മത പുലര്‍ത്തുകയും ചെയ്യണമെന്നു ശൈഖുനാ ഉല്‍ബോധിപ്പിച്ചു. ഭൌതിക താല്പര്യങ്ങള്‍ യഥാര്‍ത്ഥ ലക്ഷ്യത്തില്‍ നിന്നും വഴി തെറ്റിക്കുമെന്നും അത്തരം പ്രലോഭനങ്ങളില്‍ പെട്ട്‌ ജീവിത വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്നും സമസ്‌തയുടെ ആദ്യ കാല നേതാക്കള്‍ ചെയ്‌ത ത്യാഗ സമ്പൂര്‍ണ്ണമായ സേവനങ്ങള്‍ അനുസ്‌മരിച്ചു കൊണ്‌ട്‌ ശൈഖുനാ ആഹ്വാനം ചെയ്‌തു. 
undefined
undefinedമാനവ രക്ഷക്കും സാമൂഹിക സുസ്ഥിതിക്കും ധാര്‍മ്മിക ബോധം അനിവാര്യമാണെന്നും ചെറുപ്പം മുതലെ മക്കള്‍ക്ക്‌ ധാര്‍മ്മിക ബോധം നല്‍കി വളര്‍ത്താന്‍ രക്ഷിതാക്കള്‍ ബന്ധശ്രദ്ധരായിരിക്കണമെന്നും അതിനായി ഗുരുത്വവും പൊരുത്തവുമുള്ളവരായ മുഅല്ലിമുകളെയും സമസ്‌തയെയും പ്രയോജനപ്പെടുത്തണമെന്നും അതല്ലെങ്കില്‍ നമുക്ക്‌ ഇരു ലോകത്തും തീരാനഷ്‌ടമുണ്ടാവുമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
എസ്‌.വൈ.എസ്‌ സെക്രട്ടറി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ന•യുടെയും നീതിയുടെയും പക്ഷത്ത്‌ സ്വന്തമായി നില്‍ക്കാനല്ല, മറ്റുള്ളവരെയും കൂട്ടി ഒരുമിച്ചും സംഘടിച്ചും നില്‍ക്കാന്‍ വിശുദ്ധ ഖുര്‍ആന്റെ ആഹ്വാനമുണ്ടെന്നും അഭിനവ സാഹചര്യത്തില്‍ സത്യത്തിന്റെയും ന•യുടെയും വിഭാഗം വളരെ വ്യക്തമാണെന്നും അതിനാല്‍ സമസ്‌തക്കുപിന്നില്‍ വിശ്വാസികള്‍ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സമസ്‌ത പ്രസിഡന്റിനുള്ള ബഹ്‌റൈന്‍ സമസ്‌തയുടെ ആദരം ഷാള്‍ അണിയിchu ആക്‌ടിങ്‌ പ്രസിഡന്റ്‌ സൈതലവി മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന്‌ ആഫ്‌താബ്‌ സമസ്‌ത സപ്ലിമെന്റ്‌ ഹാശിം ജീപ്പാസിന്‌ കൈമാറി ശൈഖുനാ കോയക്കുട്ടി ഉസ്‌താദ്‌ പ്രകാശനം ചെയ്‌തു. സമസ്‌ത പൊതു പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ബഹ്‌റൈന്‍ റൈഞ്ചിന്റെ ഉപഹാരവും അദ്ധേഹം വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കി. 
എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മനുഷ്യജാലിക സിഡി അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ അഞ്ചാലന്‍ കുഞ്ഞുമുഹമ്മദ്‌ ഹാജിക്ക്‌ നല്‍കി കോപ്പി നല്‍കി പ്രകാശനം ചെയ്‌തു. ബഹ്‌റൈന്‍ കെ.എം.സി.സി പ്രസി. കുട്ടൂസ മുണ്ടേരി ആശംസകളര്‍പ്പിച്ചു. എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌, അബ്‌ദുസ്സലാം ഫൈസി സംസാരിച്ചു. ബഹ്‌റൈന്‍ സമസ്‌ത നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും ബഹ്‌റൈനിലെ വിവിധ സംഘടനാ നേതാക്കളും സംബന്ധിച്ചു. അജ്‌മല്‍ റോഷന്‍ ആന്റ്‌ പാര്‍ട്ടി സ്വാഗത ഗാനാലാപനം നടത്തി. ബഹ്‌റൈന്‍ സമസ്‌ത ആക്‌ടിങ്‌ പ്രസിഡന്റ്‌ സൈതലവി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഉമറുല്‍ ഫാറൂഖ്‌ ഹുദവി സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
പ്രോഗ്രാമ്മിന്റെ റെക്കോര്‍ഡ്‌ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 
കൂടുതല്‍ ഫോട്ടോകള്‍ക്ക് ഫൈസ് ബുക്കിലെ BahrainSKSSF ഗ്രൂപ്പ്‌  സന്ദര്‍ശിക്കുക 

No comments:

Post a Comment