സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Saturday 13 October 2012


ನಿಮ್ಮ ಕಂಪ್ಯೂಟರ್ ನಲ್ಲೇ ನಿಮ್ಮ ಕಣ್ಣು ಪರೀಕ್ಷೆ ಮಾಡಿಕೊಳ್ಳಬಹುದು


ನಿಮಗೆ ಕಣ್ಣಿನ ದೃಷ್ಟಿ ದೋಷ ಇದೆಯೇ? ಹಾಗಿದ್ದರೆ ಕೇವಲ 5 ನಿಮಿಷ ಕಂಪ್ಯೂಟರ್ ಮುಂದೆ ಕಣ್ಣಿನ ಸಮಸ್ಯೆಗಳಿಗೆ ಪರಿಹಾರ ಕಂಡುಕೊಳ್ಳಬಹುದು. ಹೌದೂರೀ ಈ ಕಂಪ್ಯೂಟರಿನಿಂದಲೇ ನನಗೆ ದೃಷ್ಟಿ ದೋಷ ಕಾಡುತ್ತಿರುವುದು ಎನ್ನುವರಿಗೆ ಈ ಪರೀಕ್ಷೆ ಹೇಳಿ ಮಾಡಿಸಿದಂತಿದೆ.
Add caption
ಇಂತಹ ವಿನೂತನ ಪ್ರಯತ್ನಕ್ಕೆ ಕೈಹಾಕಿರುವುದು ಬೆಂಗಳೂರಿನ Titan Eye+ ಕಂಪನಿ. ವಿಶ್ವ ದೃಷ್ಟಿ ದಿನ ಅಂಗವಾಗಿ ಕಂಪನಿಯು ಈ 'ಸ್ವಯಂ ನೇತ್ರ ತಪಾಸಣೆ' ಕಾರ್ಯಕ್ರಮ ಆರಂಭಿಸಿದೆ. ಈ ಪ್ರೋಗ್ರಾಂನಿಂದ ಇಂಟರ್ ನೆಟ್ ಮೂಲಕ ಕಣ್ಣುಗಳನ್ನು ಪರೀಕ್ಷೆಗೆ ಒಳಪಡಿಸಲು ಕಂಪನಿ ಅವಕಾಶ ಕಲ್ಪಿಸಿದೆ. 6 ವರ್ಷ ಮೇಲ್ಪಟ್ಟವರು ಸ್ವಯಂ ನೇತ್ರ ತಪಾಸಣೆಗೆ ಅರ್ಹರು.
ಪರೀಕ್ಷೆ ಹೇಗಪ್ಪಾ ಅಂದರೆ?... ತುಂಬಾ ಸರಳ. Titan Eye+ ವೆಬ್ ಸೈಟ್ ಲಿಂಕ್ ಗೆ ಸಂಪರ್ಕ ಹೊಂದಿರಿ (ಇಲ್ಲಿ ಕ್ಲಿಕ್ ಮಾಡಿ). ಕಂಪ್ಯೂಟರ್ ಮುಂದೆ 3 ಅಡಿ ದೂರದಲ್ಲಿ ಸಮಾನಾಂತರವಾಗಿ ಕುಳಿತುಕೊಳ್ಳಿ. ಒಂದಾದ ನಂತರ ಒಂದಂತೆ ನಾಲ್ಕಾರು ಹಂತಗಳಲ್ಲಿ ಪರೀಕ್ಷೆಗಳು ನಡೆಯುತ್ತವೆ. ಪರೀಕ್ಷೆ ಮುಗಿದ ನಂತರ ರಿಸಲ್ಟ್ ಸಹ ಅಲ್ಲೇ ಕ್ಷಣಾರ್ಧದಲ್ಲಿ ಪ್ರಕಟವಾಗುತ್ತದೆ. ನಂತರ ಟೈಟಾನ್ ಕಂಪನಿಯ ಸಲಹೆ ಸೂಚನೆಗಳು ಪುಂಖಾನುಪುಂಖವಾಗಿ ಹರಿದುಬರುತ್ತದೆ. ಒಮ್ಮೆ ಟ್ರೈ ಮಾಡಿ.

Saturday 11 February 2012


മച്ചംപടി ശംസുല്‍ ഉലമ ഇസ്ലാമിക്‌ സെന്റെര്‍ ഉള്ഗടനം ഇന്ന 


മഞ്ചേശ്വരം മച്ചംപാടിയില്‍ പുതുതായി പണിത ശംസുല്‍ ഉലമ ഇസ്ലാമിക സെന്‍റര്‍ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം ഫെബ്രുവരി12 നു ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് മച്ചംപാടി ശംസുല്‍ ഉലമ നഗറില്‍ നടക്കുംശൈഖുന പൈക്ക അബ്ദുല്‍ഖാദര്‍ മുസ്ല്യാറുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സയ്യിദ് അലി തങ്ങള്‍ കുന്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.ശൈഖുന അബ്ദുല്‍ ജബ്ബാര്‍ ഉസ്താദ് മിത്തബയല്‍സൈനുല്‍ ആബിദ്ദിന്‍ തങ്ങള്‍ കണ്ണങ്കൈത്വാഖ അഹമ്മദ് മുസ്ല്യാര്‍ഇ എം ഇ കാസിം മുസ്ല്യാര്‍ശൈഖുന പാത്തൂര്‍ ഉസ്താദ്മച്ചംപാടി മുദരിസ് ഇസ്മയില്‍ മദനി കൊടിപ്പാടിഎം എല്‍ എ മാരായ യു ടി ഖാദര്‍പി ബി അബ്ദുല്‍ റസാഖ്എന്‍ എ നെല്ലിക്കുന്ന്മഞ്ചേശ്വരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഹര്‍ഷാദ് വൊര്‍ക്കാടിജില്ലാ പഞ്ചായത്ത് മെന്പര്‍ എ കെ എം അഷ്‌റഫ്മഞ്ചേശ്വരം പ്രസ് ക്ലബ്ബ് സെക്രട്ടറി ആരിഫ് മച്ചംപാടിഎസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍സെക്രട്ടറി റാഷിദ്കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ജാഫര്‍ സാദിഖ് ദാരിമിഎസ് ബി ദാരിമിമെട്രോ മുഹമ്മദ് ഹാജിഇബ്രാഹിം കൊമ്പന്‍കുടിമുഹമ്മദ് മുസ്തഫ ദാരിമിനസീര്‍ ഉള്ളാള്‍തുടങ്ങിയ വിവിധ പ്രമുഖരായ സാദാത്തുക്കളും പണ്ഡിതന്‍മാരും സംബന്ധിക്കുംഅബ്ദുല്‍ അസീസ് അഷ്‌റഫലി പാണത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തുംസ്വാഗതം സംഘം മുഖ്യ രക്ഷാധികാരി പി എച്ച് അബ്ദുല്‍ ഹമീദ് സ്വാഗതവുംറാശിഖ് കേരി നന്ദിയും രേഖപ്പെടുത്തും.
രാവിലെ മണിക്ക് ബദറുദ്ദിന്‍ തങ്ങള്‍ പതാക ഉയര്‍ത്തുംഉച്ചക്ക് 12 മണിക്ക് നടക്കുന്ന ശംസുല്‍ ഉലമ മൗലീദിന് ബി കെ എം ഹനീഫ് മുസ്ല്യാര്‍ നേതൃത്വം നല്‍കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മയില്‍ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.


Thursday 2 February 2012


മച്ചംപാടി ഇസ്ലാമിക് സെന്റര്‍ കെട്ടിടോദ്ഘാടനം ഫെബ്രു. 12 ന്:


മഞ്ചേശ്വരം : മച്ചംപാടിയില്‍ പുതുതായി പണിത ശംസുല്‍ ഉലമ ഇസ്ലാമിക സെന്റര്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 12 നു ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് മച്ചംപാടി ശംസുല്‍ ഉലമ നഗറില്‍ നടക്കും. ശൈഖുന പൈക്ക അബ്ദുല്‍ഖാദര്‍ മുസ്ല്യാറുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ശൈഖുന അബ്ദുല്‍ ജബ്ബാര്‍ ഉസ്താദ് മിത്തബയല്‍, സൈനുല്‍ ആബിദ്ദിന്‍ തങ്ങള്‍ കണ്ണങ്കൈ, ത്വാഖ അഹമ്മദ് മുസ്ല്യാര്‍, ഇ എം ഇ കാസിം മുസ്ല്യാര്‍, ശൈഖുന പാത്തൂര്‍ ഉസ്താദ്, മച്ചംപാടി മുദരിസ് ഇസ്മയില്‍ മദനി കൊടിപ്പാടി, എം എല്‍ എ മാരായ യു ടി ഖാദര്‍, പി ബി അബ്ദുല്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന്, മഞ്ചേശ്വരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഹര്‍ഷാദ് വൊര്‍ക്കാടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ കെ എം അഷ്‌റഫ്, മഞ്ചേശ്വരം പ്രസ് ക്ലബ്ബ് സെക്രട്ടറി ആരിഫ് മച്ചംപാടി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, സെക്രട്ടറി റാഷിദ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ജാഫര്‍ സാദിഖ് ദാരിമി, എസ് ബി ദാരിമി, മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം കൊമ്പന്‍കുടി, മുഹമ്മദ് മുസ്തഫ ദാരിമി, നസീര്‍ ഉള്ളാള്‍, തുടങ്ങിയ വിവിധ പ്രമുഖരായ സാദാത്തുക്കളും പണ്ഡിതന്‍മാരും സംബന്ധിക്കും. അബ്ദുല്‍ അസീസ് അഷ്‌റഫലി പാണത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. സ്വാഗതം സംഘം മുഖ്യ രക്ഷാധികാരി പി എച്ച് അബ്ദുല്‍ ഹമീദ് സ്വാഗതവും, റാശിഖ് കേരി നന്ദിയും രേഖപ്പെടുത്തും.

രാവിലെ 9 മണിക്ക് ബദറുദ്ദിന്‍ തങ്ങള്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ശംസുല്‍ ഉലമ മൗലീദിന് ബി കെ എം ഹനീഫ് മുസ്ല്യാര്‍ നേതൃത്വം നല്‍കുമെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ ഇസ്മയില്‍, ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.


വിവാദ പള്ളിക്ക്‌ തറക്കല്ലിട്ടതിന്റെ ഇസ്‌ലാമിക മാനം വ്യക്തമാക്കണം : മംഗലാപുരം ഖാസി

കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക്‌ കണ്ണൂര്‍ തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനം മംഗലാപുരം ഖാസി ത്വാഖ അഹമ്മദ്‌ മൗലവി ഉദ്‌ഘാടനം ചെയ്യുന്നു
കണ്ണൂര്‍ : വിവാദ പള്ളിക്ക്‌ തറക്കല്ലിട്ടതിന്റെ ഇസ്‌ലാമിക മാനം എന്തെന്ന്‌ പള്ളി നിര്‍മാണത്തിന്റെ പിന്നിലുള്ളവര്‍ വ്യക്തമാക്കണമെന്ന്‌ മംഗലാപുരം ഖാസി ത്വാഖ അഹമ്മദ്‌ മൗലവി പ്രസ്‌താവിച്ചു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85ാം വാര്‍ഷിക സമ്മേളന പ്രചാരണവുമായി കേട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നയിക്കുന്ന സമസ്‌ത സന്ദേശ യാത്രക്ക്‌ കണ്ണൂരിലെ തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പള്ളിയുടെ നിര്‍മാണ സ്ഥലം പോലും നിര്‍ണയിക്കാതെ പ്രതീകാത്മക ശിലാസ്ഥാപനം നടത്തി പൊതുസമൂഹത്തെ വഞ്ചിക്കുന്നതിന്റെ മതവിധി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ആത്മീയ കേന്ദ്രങ്ങളാവേണ്ട പള്ളികളുടെ പേരില്‍ നടക്കുന്ന ചൂഷണത്തിനെതിരെ വിശ്വാസി സമൂഹം ജാഗ്രത പാലിക്കണമെന്നും ഇപ്പോള്‍ പള്ളിയുടെ പേര്‌ മാറ്റിയത്‌ ഇതിന്റെ പിന്നിലള്ള കച്ചവട താല്‍പര്യത്തെയാണ്‌ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കണ്ണൂര്‍ ജില്ലയിലെ പാപ്പിനശ്ശേരിയില്‍ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച യാത്ര തളിപ്പറമ്പ്‌, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക്‌ ശേഷം ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തോടെ കാസര്‍കോട്‌ ജില്ലയിലെ കാഞ്ഞങ്ങാട്ട്‌ സമാപിച്ചു. യാത്ര ഇന്ന്‌ മേല്‍പറമ്പില്‍ നിന്ന്‌ ആരംഭിച്ച്‌ ചട്ടഞ്ചാല്‍, കാസര്‍കോട്‌, കുമ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക്‌ ശേഷം മംഗലാപുരത്ത്‌്‌ സമാപിക്കും. 
തളിപ്പറമ്പില്‍ നടന്ന സ്വീകരണത്തില്‍ സമസ്‌ത കണ്ണൂര്‍ ജില്ലാ സെക്രട്ടറി മാണിയൂര്‍ അഹ്‌മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സമസ്‌ത വൈസ്‌ പ്രസിഡന്റ്‌ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ്‌ ഹാശിം കുഞ്ഞിക്കോയ തങ്ങള്‍, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്‌, എം.എം മുഹ്‌യുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, പി.പി മുഹമ്മദ്‌ ഫൈസി, ഹാജി കെ.മമ്മദ്‌ ഫൈസി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, എസ്‌.കെ ഹംസ ഹാജി, പാലത്തായി മൊയ്‌തു ഹാജി, അബ്ദുറഹിമാന്‍ കല്ലായി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്‌, കെ.ടി അബ്ദുല്ല മൗലവി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ.കെ.എസ്‌ തങ്ങള്‍ വെട്ടിച്ചിറ, മൊയ്‌തു മൗലവി മക്കിയാട്‌, കമാല്‍ ഹാജി, അബൂബക്കര്‍ ബാഖവി മലയമ്മ, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുസ്‌തഫ അഷ്‌റഫി കക്കുപടി, ആനമങ്ങാട്‌ മുഹമ്മദ്‌ കുട്ടി ഫൈസി, ഫരീദ്‌ റഹ്‌മാനി, അഹമ്മദ്‌ തേര്‍ലായി, കാടാമ്പുഴ മൂസ ഹാജി, സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, ഖാദര്‍ ഫൈസി കുന്നുംപുറം, ചെറീത്‌ ഹാജി എന്നിവര്‍ പ്രസംഗിച്ചു. 

Wednesday 25 January 2012

Monday 23 January 2012


കാസര്‍കോട്: കേന്ദ്ര പാര്‍ലമെന്ററി മന്ത്രാലയത്തിന്റെ കീഴില്‍ ഇന്ത്യയിലെ സര്‍വ്വകലാശാല കോളേജ് തലങ്ങളില്‍ നടന്ന പത്താമത് യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ഗ്രൂപ്പ് തലത്തില്‍ നാലാം സ്ഥാനം നേടിയും, ദേശീയ തലത്തില്‍ മൂന്നാംസ്ഥാന നേടിയ ഇരട്ട നേട്ടത്തോടെ ഇന്ത്യയിലെ മികച്ച യൂത്ത് പാര്‍ലമെന്റേറിയനായി അബ്ദുല്‍ റഹിമാന്‍ ആസിഫ് തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 18ന് ഡല്‍ഹി പാര്‍ലമെന്റ് മന്ദിരത്തിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ ക്രിക്കറ്റ് ടീമിന്റെ മാനേജറും, മികച്ച പത്രപ്രവര്‍ത്തകനും, കേന്ദ്ര പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രിയുമായ രാജീവ് ശുക്‌ള അബ്ദുല്‍ റഹിമാന്‍ ആസിഫ് വാര്‍ഡ് സമ്മാനിച്ചു.

ചെന്നൈയിലെ എം.സി.എ വിദ്യാര്‍ത്ഥി കൂടിയായ മഞ്ചേശ്വരത്തെ അബ്ദുല്‍ റഹിമാന്‍ ആസിഫ് ദേശീയ തലത്തില്‍ മൂന്നാംസ്ഥാനത്തോടെ അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.