സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Saturday, 16 February 2013


സമസ്ത പ്രാര്‍ത്ഥനാദിനം ഫെബ്രുവരി 17ന് ഞായറാഴ്ച;മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ നേതാക്കളുടെ ആഹ്വാനം

കോഴിക്കോട്: മണ്‍മറഞ്ഞുപോയ മതപണ്ഡിതന്മാര്‍, നേതാക്കള്‍, ഇസ്‌ലാമിക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പരലോകഗുണത്തിനും പൊതുസമൂഹത്തിന്റെ നന്മക്കും വേണ്ടി എല്ലാവര്‍ഷവും റബീഉല്‍ആഖിര്‍ ആദ്യത്തെ ഞായറാഴ്ച നടത്തിവരുന്ന പ്രാര്‍ത്ഥനാദിനം ഈ വര്‍ഷം ഫെബ്രുവരി 17ന് ഞായറാഴ്ചയായിരിക്കുമെന്ന് സമസ്താലയത്തില്‍ നിന്നും അറിയിച്ചു. 
അന്നേദിവസം എല്ലാ മദ്‌റസകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ ബന്ധപ്പെട്ടവരോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ശൈഖുനാ ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാരും ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment