സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Monday 18 February 2013


ജൂലൈ മുതല്‍ പര്‍ദ കടകളിലെ ജോലി സ്ത്രീകള്‍ക്ക് മാത്രം

ജിദ്ദ: സ്ത്രീകളുടെ പര്‍ദ, വിവാഹവസ്ത്രങ്ങള്‍, മാക്സി എന്നിവ വില്‍ക്കുന്ന കടകളിലെ ജോലി സ്ത്രീകള്‍ക്ക് മാത്രമാക്കാന്‍ തീരുമാനിച്ചതായി തൊഴില്‍ മന്ത്രാലയ വികസന അസി. അണ്ടര്‍ സെക്രട്ടറി ഡോ. ഫഹദ് തുഖൈഫി പറഞ്ഞു. അടുത്ത ശഅ്ബാന്‍ മുതല്‍ തീരുമാനം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി ഒരു സ്വകാര്യപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങളില്‍ നമസ്കാരത്തിനും വിശ്രമത്തിനും തൊഴിലുടമ സൗകര്യമൊരുക്കണം. ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണമെന്ന് കരാര്‍ വ്യവസഥകളിലുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വേതന സുരക്ഷാവ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നതോടെ അത്തരം പ്രശ്നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നും തുഖൈഫി വ്യക്തമാക്കി.
 സ്ത്രീകളുടെ സ്വകാര്യവസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍പന നടത്തുന്ന വ്യാപാരസ്ഥാപനങ്ങളില്‍ നേരത്തെ സ്ത്രീവത്കരണം നടപ്പാക്കിയിരുന്നു. രാജ്യത്തെ മരുന്ന് വില്‍പനശാലകളിലും സ്ത്രീകള്‍ക്ക് തൊഴില്‍നല്‍കുന്നതിനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം. പുരുഷനും സ്ത്രീയും ഒരു കടയില്‍ ഒരുമിച്ച് ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടേതല്ലാത്ത ഇതരവസ്തുക്കളുടെ വില്‍പനശാലകളില്‍ പുരുഷന്മാര്‍ക്ക് ജോലി ചെയ്യാം. എന്നാല്‍ ഇവിടെയും സ്ത്രീകളുടെ മാത്രം ഉപയോഗവസ്ത്രുക്കള്‍ക്ക് പ്രത്യേക ഭാഗം മാറ്റിവെക്കണം. അവിടെ സ്ത്രീയെ മാത്രമേ ജോലിക്ക് നിയമിക്കാവൂ. കടകളില്‍ ഒരു ഷിഫ്റ്റില്‍ ചുരുങ്ങിയത് മുന്ന് സ്ത്രീകള്‍ ജോലിക്കുണ്ടായിരിക്കണം. ഷോപിങ്മാളുകളിലെ സ്ത്രീകള്‍ക്ക് മാത്രമായുള്ള കടകളില്‍ കുടുംബസമേതം മാത്രമേ പുരുഷന്‍മാര്‍ക്ക് പ്രവേശനം നല്‍കൂ. കുട്ടികളുടെ വസ്ത്രക്കടകളില്‍ സ്ത്രീകളെ ജോലിക്ക് വെക്കുകയാണെങ്കില്‍ മുഴുവന്‍ ജോലിക്കാരും സ്ത്രീകളായിരിക്കണം. അവിടെ പുരുഷന്മാര്‍ക്ക് കുടുംബസമേതം മാത്രമേ പ്രവേശം നല്‍കൂ. സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് ഗവണ്‍മെന്‍റ്, സ്വകാര്യമേഖലകളിലെ എല്ലാവരും സഹകരിക്കണം. തൊഴില്‍ രംഗത്ത് ആളുകളില്‍ നിന്ന് പീഡനമോ മറ്റോ ഉണ്ടായാല്‍ അടുത്തുള്ള ‘ഹൈഅ’ ഓഫിസില്‍ വിവരമറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.പര്‍ദയും സ്ത്രീകളുടെ വസ്ത്രങ്ങളും വില്‍ക്കുന്ന കടകളില്‍ കൂടി സ്ത്രീകളെ ജോലിക്ക് വെക്കണമെന്ന നിയമം നിര്‍ബന്ധമാക്കുന്നതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. മലയാളികളടക്കമുള്ള ഒട്ടനവധി പ്രവാസികള്‍ ഇത്തരം കടകളില്‍ ജോലി ചെയ്തുവരുന്നുണ്ട്.

No comments:

Post a Comment