സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Saturday 10 December 2011


മദീനയില്‍ അപകടം: ഇന്ത്യക്കാരുള്‍പ്പെടെ 19 പേര്‍ മരിച്ചു

                 
ജിദ്ദ: വ്യാഴാഴ്ച രാത്രി മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ പൗരന്‍മാരുള്‍പ്പെടെ 19 പേര്‍ മരിച്ചു. മദീനയില്‍ നിന്നു 200 കിലോമീറ്റര്‍ അകലെ ദആ റോഡിലാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം വിദേശ തൊഴിലാളികളാണ്. ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന 44 പേര്‍ സഞ്ചരിച്ച ബസ് എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ 13 പേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയിലാണ് മരണമടഞ്ഞത്. ഇന്ത്യയെക്കൂടാതെ ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്. ജല മന്ത്രാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വകാര്യ കമ്പനി തൊഴിലാളികളാണ് ഇവര്‍. പരിക്കേറ്റവരെ കിങ് ഫഹദ് ആശുപത്രി, മീഖാത്ത് ആശുപത്രി, സൗദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 

Thursday 8 December 2011


ವೀರೇಂದ್ರ ಸ್ಫೋಟಕ ಸೆಹ್ವಾಗ್

ಇಂದೋರ್‌ನಲ್ಲಿ ನಡೆಯುತ್ತಿರುವ ವೆಸ್ಟ್ ಇಂಡೀಸ್ ವಿರುದ್ಧದ ನಾಲ್ಕನೆ ಏಕದಿನ ಕ್ರಿಕೆಟ್ ಪಂದ್ಯದಲ್ಲಿ ದಾಖಲೆಯ ದ್ವಿಶತಕ ಸಿಡಿಸಿದ ಭಾರತ ತಂಡದ ಹಂಗಾಮಿ ನಾಯಕ ಹಾಗೂ ಆರಂಭಿಕ ಬ್ಯಾಟ್ಸ್‌ಮನ್ ವೀರೇಂದ್ರ ಸೆಹ್ವಾಗ್ (140 ಎ/219ರ) ವೀಕ್ಷಕರತ್ತ ಬ್ಯಾಟ್ ಬೀಸುತ್ತಿರುವುದು.






സെവാഗിന്‌ ഇരട്ട സെഞ്ചുറി


ഇന്‍ഡോര്‍: ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറോടെ വീരേന്ദര്‍ സെവാഗിന്‌ ഇരട്ടസെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമല്‍സരത്തിലാണ്‌ സെവാഗിന്റെ മിന്നുന്ന പ്രകടനം. ഇതിനു മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു. അന്നു സച്ചിന്‍ നേടിയ 200 റണ്‍സും ഇന്നത്തെ 219 റണ്‍സിന്റെ തേരോട്ടത്തില്‍ സേവാഗ് മറികടന്നു. ഇരട്ട സെഞ്ചുറിയിലേക്കുള്ള പ്രയാണത്തില്‍ 25 ബൌണ്ടറിയും 7 സിക്സറും സേവാഗ് നേടി.


കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 20 മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധക്കൂരിയയിലുള്ള എ.എം.ആര്‍.ഐ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 4 മണിയ്ക്കായിരുന്നു സംഭവം. തീപിടിത്തത്തില്‍  20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ള ജീവനക്കാരും രോഗികളും ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് ഒന്ന് രണ്ട് നിലകളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.
ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമുള്‍പ്പെടെ 40ഓളം പേര്‍ ഐ.സി.യു, ഐ.സി.സി.യു എന്നീ യൂണിറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇരുപത്തഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നിബാധയുണ്ടായ മുറികളില്‍ നിന്നും പുറത്തേക്ക് വരുന്ന പുക രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.
പരുക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. 400ഓളം മലയാളി നഴ്‌സുമാരാണ് ഇവിടെ ജോലിചെയ്യുന്നത്. 25ഓളം രോഗികളെ ഇതുവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്താണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ആര്‍.കെ പഞ്ച്‌നാഥ, പശ്ചിമബംഗാള്‍ ഗ്രാമവികസനമന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവര്‍ സ്ഥലത്തെത്തി.  എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. 2008ലും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു

Friday 2 December 2011


മുല്ലപ്പെരിയാര്‍ ആശങ്കകള്‍ക്ക്‌ പരിഹാരം ഉണ്ടാവണം : സമസ്‌ത മുശാവറ


കോഴിക്കോട്‌ : കേരളീയ സമൂഹത്തെ ഭയാശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ മാധ്യമവിചാരണയും ചര്‍ച്ചയുമല്ല വേണ്ടത്‌. അനിവാര്യ പരിഹാരമാണ്‌ വേണ്ടതെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
കോടതികളും ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും പരസ്‌പരം സംയോജിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ പകരം ബദല്‍ അണക്കെട്ട്‌ നിര്‍മിച്ചു ശാശ്വത പരിഹാരമുണ്ടാക്കണം. തമിഴ്‌നാടിന്റെ വെള്ളപ്രശ്‌നവും കേരളത്തിന്റെ ജീവല്‍ പ്രശ്‌നവും ഒരുപോലെ പരിഹാരമുണ്ടാകണമെന്ന്‌ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനം സംബന്ധിച്ച റിപ്പോര്‍ട്ട്‌ ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അവതരിപ്പിച്ചു. സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, എം.കെഎ.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാര്‍, എ.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍, പി. ഇബ്രാഹീം മുസ്‌ലിയാര്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, ഒ. മുഹമ്മദ്‌ എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ.മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.അബ്‌ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍, കെ.പി.സി. തങ്ങള്‍, ടി.പി. മുഹമ്മദ്‌ എന്ന ഇപ്പ മുസ്‌ലിയാര്‍, വി.ഉമര്‍ മുസ്‌ലിയാര്‍, എം.പി. കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ്‌ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. 

Tuesday 29 November 2011


കട്ടക്ക് ഏകദിനം: ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് ജയം



കട്ടക്ക്:
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് ജയം. ജയിക്കാന്‍ 212 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ ആറ് പന്ത് ശേഷിക്കേ ഒന്‍പത് വിക്കറ്റിന് ലക്ഷ്യം മറി കടന്നു. അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന വരുണ്‍ ആരോണും ഉമേഷ് യാദവുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 59 എന്ന നിലയിലായിരുന്ന ഇന്ത്യയെ രോഹിത് ശര്‍മ്മ (72), രവീന്ദ്ര ജഡേജ (38) എന്നിവരുടെ ബാറ്റിംഗാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിതാണ് മാന്‍ ഓഫ് ദ മാച്ച്. 

Monday 28 November 2011


HEAVEY RAIN IN DAMMAM,ALKHOBER  
ദമ്മാം:ദാമ്മമിലും,അല്കൊബാരിലും ശക്തമായ മഴയക്ക് സാധ്യത 
ദമ്മാം:ദാമ്മമിലും,അല്കൊബാരിലും ശക്തമായ മഴയക്ക് സാധ്യത യുന്ടെണ്ണ്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നരീപ് നല്‍കി .വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അവധി പ്രക്യപിച്ച്ചു.ജനജീവിതവും ട്രഫ്ഫികും സ്തംഭിച്ചു.

Soon, Watch Karnataka CM's Office Live on Internet

                          
Bangalore, Nov 28 : Recently, Kerala chief minister Ooman Chandy created history by initiating 24-hour live webcast of his official chamber in Kerala. The idea has been widely accepted by Keralites worldwide and the webcast has received huge response from every corner of the world. In just three months, it has registered about 4 lac visitors.
Impressed by Chandy's move, Karnataka CM Sadananda Gowda has also planned a similar move in his Vidhana Soudha office and residence office at Krishna. But the difference is, Gowda's office can be watched live only when he is available in office, but rest of the time, it will be offline. However, Chandy's office is on camera for 24-hours.
Speaking to Daijiworld over the phone, Sadananda Gowda said that impressed by Kerala CM's initiative, he too wanted to bring transparency in his office. People in the state and Kannadigas who resides abroad have the right to see what's happening in the CM's office, he said, adding that he has already given the work to Kerala State agency, Centre for Development of Imaging Technology (C-DIT), to implement the technology. "There will be two cameras in Vidhana Soudha office and three in Krishna. People can watch what my officers and I are doing."
He appreciated the work done by daijiworld and requested that since daijiworld is the most popular website for Kannadigas worldwide, it should give a link to the live webcast on the site.
The live webcast is expected to be installed by the end of this month or early December. There will be a formal inauguration of the event soon after the completion of installation.

Sunday 27 November 2011


മുഹറം പത്ത്‌ ഡിസംബര്‍ ആറിന്‌

കോഴിക്കോട്‌: ദുല്‍ഹജ്ജ്‌ 29ന്‌ ശനിയാഴ്‌ച രാത്രി മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 27ന്‌ ഞായറാഴ്‌ച മുഹര്‍റം ഒന്നും ഡിസംബര്‍ 6ന്‌ ചൊവ്വാഴ്‌ച മുഹര്‍റം 10ഉം ആയിരിക്കുമെന്ന്‌ ഖാസിമാരായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി മലപ്പുറം ഖാസി ഒ.പി.എം മുത്ത്‌ കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Saturday 26 November 2011


Saudi Government is set to effectively SUSPEND all sponsorship transfer for all nationalities 07 Jan 2012
The Saudi Government is set to effectively SUSPEND all sponsorship transfer for all nationalities effective 07 January 2012. Companies will be required to immediately submit their requirement,visas or sponsorship transfer approval will be given after review by Labor Office, depending on category (GREEN/EXCELLENT). 

Companies in RED CATEGORY must submit original passports/Iqama to Labor Office for Final Exit latest by 07-01-12 or they will be penalized SR.100,000 and all system will be closed for company and employees.
   
Iqama for 18 job categories and sub categories will NO longer be renewed, Accountant/Secretary/Salesman/​Administrator/Sales Manager/Sales Supervisor/Finance Manager/Chief Accountant/Senior Accountant/Office Manager/Sales Assistant/Administration Manager/Office Boy/Driver/Receptionist/​Warehouse Manager/Forklift Operator/Logistics Supervisor.

Please note EACH CATEGORY will have many sub categories. For example SALESMAN under will come Van Salesman, Showroom Salesman, Key Account Salesman etc etc.

People on Free Visa MUST now regularize their status or they will suffer seriously from 07-01-12.

Please all expatriates pass the message urgent, help your brother or colleague now.
source : http://www.expatriates.com/cls/14708991.html

Wednesday 23 November 2011

സൗദിയില്‍ വെടിവെയ്പില്‍ രണ്ടു പേര്‍ മരിച്ചു
റിയാദ്/ദമ്മാം: സൌദിയിലെ ഖതീഫിലെ  ഷിയാ കലാപകാരികള്‍ക്കെതിരെയുണ്ടായ വെടിവെയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകാരിയുടെ ശവസംസ്‌ക്കാര ചടങ്ങിനിടെയാണ് വെടിവെയ്പുണ്ടായത്. 

ആയുധധാരികളായ കലാപകാരികളും പോലീസും തമ്മില്‍ ഏറെനേരം വെടിവെയ്പുണ്ടായി. 

തടവുകാരെ കൈമാറുന്നതിന് ഇന്ത്യ-യു.എ.ഇ. കരാര്‍
                        


ദുബായ്: തടവുകാരെ പരസ്പരം കൈമാറുന്നതിനും സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനുമുള്ള രണ്ട് കരാറുകളില്‍ ഇന്ത്യയും യു.എ.ഇ.യും ഒപ്പുവെച്ചു. 1200-ഓളം ഇന്ത്യന്‍ തടവുകാര്‍ക്ക് കരാര്‍ ആശ്വാസമാവും. നിലവില്‍ ഒരു യു.എ.ഇ.ക്കാരന്‍ മാത്രമാണ് ഇന്ത്യയില്‍ ശിക്ഷ അനുഭവിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ യു.എ.ഇ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സയിദ് അല്‍ നഹ്യാനും ആഭ്യന്തരമന്ത്രി പി. ചിദംബരവുമാണ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന കരാറുകളില്‍ ഒപ്പുവെച്ചത്. 

യു.എ.ഇ. ജയിലുകളില്‍ ഇപ്പോള്‍ ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമാണ് കരാര്‍ ബാധകമാവുക. ഇവരുടെ തടവുജീവിതത്തിന്റെ ശിഷ്ടകാലം ഇന്ത്യന്‍ ജയിലുകളില്‍ തുടര്‍ന്നാല്‍ മതി. ഭീകരത, കള്ളപ്പണം, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയവയ്‌ക്കെതിരെയുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയാണ് സുരക്ഷാ സഹകരണ കരാറിലൂടെ ലക്ഷ്യമിടുന്നത്.

Tuesday 22 November 2011


രൂപയുടെ ഇടിവ് പ്രവാസികള്‍ക്ക് നേട്ടം; നാട്ടിലേക്ക് പണമൊഴുകുന്നു
             

റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുന്നു. പല മേഖലകളിലും ഇത് നഷ്ടം വരുത്തിവെക്കുമെങ്കിലും ഈ പ്രതിഭാസത്തില്‍ നേട്ടമുണ്ടാക്കാനാവുന്ന പ്രധാന വിഭാഗം വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യന്‍ പ്രവാസികളാണ്. അനുകൂല സാഹചര്യം പ്രവാസികള്‍ വേണ്ടവിധം ഉപയോഗിക്കുന്നുവെന്ന് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നാല് ദിവസത്തിനിടെ പ്രവാസികളുടെ പണമിടപാടുകളില്‍ 40% വര്‍ധനയാണുണ്ടായതെന്ന് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് കാശ് മിച്ചം പിടിച്ചവരെല്ലാം ഇത് നാട്ടിലേക്ക് ഒഴുക്കുകയാണെന്ന് സാരം.
ഗള്‍ഫ് പ്രവാസികള്‍ക്ക് ലഭിക്കുന്ന വേതനം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ മുന്‍പത്തേക്കാളും ഉയര്‍ന്ന തുക ലഭിക്കുമെന്നതിനാല്‍ ഈ മേഖലയിലെങ്ങും ഉണര്‍വ്വ് പ്രകടമാണ്. ഇന്ത്യയില്‍ പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാട്ടിലെ ബാങ്കുകളില്‍ നിക്ഷേപിക്കാനും പ്രവാസികള്‍ക്ക് താല്‍പര്യമേറിയിട്ടുണ്ട്. ഭാവിയില്‍ പലിശ കുറഞ്ഞാല്‍ പോലും നിക്ഷേപ കാലാവധി പൂര്‍ത്തിയാവും വരെ ഇപ്പോഴത്തെ നിരക്കില്‍ പലിശ ലഭിക്കുമെന്നതാണു കാരണം.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപ തിങ്കളാഴ്ചയും കനത്ത ഇടിവാണ്് നേരിട്ടത്. പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഇന്ത്യന്‍ ഓഹരി വിപണികളും ഏതാനും ആഴ്ചകളായി താഴേക്ക് തന്നെയാണ്. തിങ്കളാഴ്ച സെന്‍സെക്‌സ് 16,000 പോയിന്റിലും താഴെയാണ് ക്ലോസ് ചെയ്തത്. ഇതോടെ രൂപയുടെ വരുംദിവസങ്ങളിലെ പ്രകടനം പ്രവചനാതീതമായിരിക്കുകയാണ്.
ഒരു യു.എസ് ഡോളറിന് 52.22 രൂപ എന്നതാണ് ചരിത്രത്തില്‍ രൂപയുടെ മൂല്യം ഏറ്റവും ഇടിഞ്ഞപ്പോഴുണ്ടായിരുന്ന നിരക്ക്. കഴിഞ്ഞദിവസം കുറഞ്ഞ സമയത്തേക്ക് ഇതേ നിരക്കിലെത്തിയ രൂപ വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു ഡോളറിന് 52.15 എന്നതിലേക്ക് തിരിച്ചുവന്നു. ഈ വര്‍ഷത്തെ രൂപയുടെ മൂല്യശോഷണം ഇതോടെ 16 ശതമാനത്തിന് മുകളിലെത്തി. രൂപയുടെ വിനിമയമൂല്യം തകര്‍ച്ചയുടെ പഴയ റെക്കോഡ് മറികടക്കാന്‍ ഇനി അധിക സമയം വേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ച ഒരു യു.എ.ഇ. ദിര്‍ഹത്തിന് 14 രൂപ 15 പൈസ വരെ എത്തിയിരുന്നു. ആയിരം രൂപയ്ക്ക് 70.77 ദിര്‍ഹം മുതല്‍ 71. 42 വരെയാണു വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്ക്. വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്കില്‍ ചെറിയ വ്യത്യാസമുള്ളതിനാല്‍ കൂടുതല്‍ തുക കിട്ടുന്ന എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയാണു പലരും പണമയക്കുന്നത്. സൗദി റിയാലിന് 13.89 രൂപയും കുവൈത്ത് ദിനാറിന് 188.75 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഒമാന്‍ റിയാലിന് 135.26 രൂപയും ബഹ്‌റൈന്‍ ദിനാറിന് 138.91 രൂപയും ലഭിച്ചു.
മൂല്യശോഷണം തടയുന്നതിന് യു.എസ്. ഡോളര്‍ വില്‍പന നടത്തുന്നതുള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണ ഇത്തരം പ്രഖ്യാപനമുണ്ടാകുമ്പോള്‍ തന്നെ രൂപയുടെ മൂല്യം വര്‍ധിക്കും. ഇത്തവണ അത് സംഭവിച്ചില്ല. അതിനാല്‍ ഏതാനും നാളുകള്‍ കൂടി രൂപയുടെ വിലയിടിവ് തുടരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 


ഖുര്‍ആന്‍ പാരായണം നടത്തുന്ന മൊബൈല്‍ ഇന്ത്യയിലുമെത്തി

                                                
ന്യൂഡല്‍ഹി: ഖുര്‍ആന്‍ പാരായണം നടത്തുന്ന മൊബൈല്‍ ഇന്ത്യയിലും വില്‍പ്പനക്കെത്തി. തിങ്കളാഴ്ചയാണ് ഖുര്‍ആന്‍ മൊബൈല്‍ ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടോല്‍മോല്‍ ഡോട്ട് കോം എന്ന ഇന്ത്യന്‍ കമ്പനിയും എന്‍മാക് എഞ്ചിനീയറിംഗ് എന്ന മലേഷ്യന്‍ കമ്പനിയുമാണ് ഈ സംരംഭത്തിന്റെ പിന്നില്‍.
എംക്യു 3500 എന്ന ജി.എസ്.എം ഡ്യൂവല്‍ സിം മൊബൈലാണ് ഖുര്‍ആന്‍ മൊബൈല്‍ എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ഖുര്‍ആന്‍  പാരായണം, പ്രവാചക വചനങ്ങള്‍, ഖുര്‍ആന്‍ വിവരണം തുടങ്ങിയ ഇന്‍ബില്‍റ്റ് സവിശേഷതകളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ഏഴ് ഖുര്‍ആന്‍ പാരായണക്കാരുടെ ശബ്ദത്തിലാണ് ഖുര്‍ആന്‍  പാരായണം ലഭ്യമാവുന്നത്. 29 ഭാഷകള്‍ ഖുര്‍ആന്‍ സോഫ്റ്റവെയര്‍ സപ്പോര്‍ട്ട് ചെയ്യും. 3950 രൂപയാണ് മൊബൈലിന്റെ വില. ഡിജിറ്റല്‍ ഇസ്ലാമിക് ഉല്‍പ്പന്നങ്ങളുടെ വിശാല വിപണിയായ ഇന്ത്യയില്‍ ഇത്തരമൊരു മൊബൈല്‍ ആദ്യമാണ്. ഡിജിറ്റല്‍ ഖുര്‍ആന്‍ റീഡര്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളും ഇന്ത്യയില്‍ അടുത്തു തന്നെ അവതരിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം.


ജീവന് ഭീഷണിയെന്ന് കപ്പലില്‍ നിന്ന് യുവാവിന്റെ ഫോണ്‍ വിളി; ഭാര്യയും മക്കളും ആശങ്കയില്‍

കാസര്‍കോട്: സൊമാലിയന്‍ കൊള്ളക്കാര്‍ ഒമാനിലെ സലാല തുറമുഖത്ത് നിന്ന് റാഞ്ചിയ എം.വി ഫെയര്‍കം ബോഗി കപ്പലില്‍ നിന്ന് മൊഗ്രാല്‍ വലിയ നാങ്കിയിലെ മുഹമ്മദ് വീട്ടിലേക്ക് വിളിച്ചറിയിച്ച വിവരം വീട്ടുകാരെ വീണ്ടും ആശങ്കയിലാക്കി. മാസങ്ങള്‍ക്ക് ശേഷമാണ് മുഹമ്മദ് വിളിച്ചത്. ജീവന് ഭീഷണിയാണെന്നും, ഭക്ഷണം കഴിക്കാതെ ദിവസങ്ങളായെന്നും ഉപ്പ് വെള്ളം കുടിച്ച് എത്ര കാലം ജീവിക്കാന്‍ കഴിയുമെന്നും വളരെ സങ്കടത്തോടെ മുഹമ്മദ് ചോദിച്ചതായി വീട്ടുകാര്‍ പറഞ്ഞു. കുളിക്കാന്‍ വെള്ളമില്ലാത്തതിനാല്‍ ശരീരം ടവലുകൊണ്ട് തുടക്കുകയാണ് ചെയ്യുന്നത്. ഇത് മൂലം ശരീരമാസകലം ചൊറിച്ചിലും മറ്റുമായി അസുഖബാധിതനാണ്. സാറ്റലൈറ്റ് ഫോണിന്റെ സഹായത്തോടെയാണ് ഫോണ്‍ വിളിച്ചത്. രണ്ട് മിനുറ്റ് മാത്രമെ സംസാരിക്കാനായുള്ളുവെന്നും മുഹമ്മദിന്റെ ഭാര്യ സുഹ്‌റ പറഞ്ഞു. സൊമാലിയന്‍ തീരത്തെ ഗ്രക്കാഡിലാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.
കമ്പനി അധികൃതരും, കേന്ദ്ര സര്‍ക്കാറും കൊള്ളക്കാര്‍ ആവശ്യപ്പെടുന്ന മോചനദ്രവ്യം നല്‍കാത്തതാണ് 21 ഇന്ത്യക്കാരടക്കമുള്ള കപ്പല്‍ ജീവനക്കാരുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. കഴിഞ്ഞ നാല് മാസമായി ഇവര്‍ കൊള്ളക്കാരുടെ തടങ്കലിലാണ്. മുഹമ്മദിനെ കൂടാതെ മറ്റൊരു മലയാളിയായ തൃശ്ശൂര്‍ തളിക്കുളം സ്വദേശി രോഹിത് പ്രത്യുമനും കപ്പലിലുണ്ട്. കപ്പലിലെ വീല്‍ ഹൗസിലാണ് ജീവനക്കാരെ നരകതുല്യമായി താമസിപ്പിച്ചിരിക്കുന്നത്. കൊള്ളക്കാര്‍ നല്ല രീതിയിലാണ് പെരുമാറുന്നതെങ്കിലും വെള്ളവും ഭക്ഷണവുമില്ലാത്തതാണ് ജീവനക്കാരുടെ ജീവന് ഭീഷണിയായി തീര്‍ന്നിരിക്കുന്നത്. ആഗസ്റ്റ് 20ന് സലാല തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പല്‍ മറ്റൊരു കപ്പലിലെത്തിയ കടല്‍കൊള്ളക്കാര്‍ റാഞ്ചുകകയായിരുന്നു.
കമ്പനി പ്രതിനിധികള്‍ കപ്പല്‍ ജീവനക്കാരുടെ കുടുംബാംഗങ്ങളെ ചെന്നൈയിലേക്ക് വിളിച്ച് ചര്‍ച്ച നടത്തിയതല്ലാതെ മോചനവുമായി ബന്ധപ്പെട്ട യാതൊരു നടപടിയും സ്വീകരിച്ചില്ല. കമ്പനി അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങള്‍ മുംബൈയിലെ കമ്പനി ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും സംഘടിപ്പിച്ചുവെങ്കിലും കമ്പനി അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് തങ്ങളെ വിരട്ടിയോടിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
കഴിഞ്ഞ 32 വര്‍ഷമായി മുഹമ്മദ് നാങ്കി കപ്പല്‍ ജീവനക്കാരനാണ്. എം.വി. ഫെയര്‍കം കപ്പലില്‍ 21 വര്‍ഷമായി ജോലി ചെയ്തുവരികയാണ്. മുഹമ്മദിന്റെ വിളിവന്നതിന് ശേഷം മൊഗ്രാല്‍ ഗ്രീന്‍ പാര്‍ക്കില്‍ ഭക്ഷണം പാകം ചെയ്തിട്ടില്ല. മുഹമ്മദ് ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുമ്പോള്‍ ഞങ്ങള്‍ ഇവിടെ എങ്ങിനെ ഭക്ഷണമുണ്ടാക്കുമെന്ന് കണ്ണീരോടെ ഭാര്യ സുഹ്‌റ ചോദിക്കുന്നു. മക്കളായ മുനീറും, ശഫീറും, മുഷീറയും എന്ത് ചെയ്യണമെന്നറിയാതെ ഉമ്മയുടെ അടുത്തിരുന്ന് കണ്ണീര്‍വാര്‍ക്കുന്നു.
സര്‍ക്കാര്‍ തലത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടെങ്കിലെ മോചനം എളുപ്പമാവൂ എന്ന് നാട്ടുകാരും, സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഡിസംബര്‍ രണ്ടിന് ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മൊഗ്രാല്‍ യൂണിറ്റ് കോണ്‍ഗ്രസ്-ഐ കമ്മിറ്റിയും, കുടുംബാംഗങ്ങളും. 
ഇതിനായി ചേര്‍ന്ന കോണ്‍ഗ്രസ് അടിയന്തിര യോഗത്തില്‍ സി.എം അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം.എ മൂസ, എം.എം റഹ്മാന്‍, നാസിര്‍ മൊഗ്രാല്‍, ബഷീര്‍ അഹ്മദ് സിദ്ദീഖ്, കെ.കെ. അഷ്‌റഫ്, എന്‍.പി. ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ഖാദര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

Wednesday 16 November 2011


രാജ്യമൊട്ടുക്കും റെയില്‍വേ വികസിപ്പിക്കും. സൗദി

                    
ദമ്മാം: രാജ്യത്തെ എല്ലാവര്‍ക്കും സഞ്ചാരയോഗ്യമായ നിലക്ക് റെയില്‍വെ വികസിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് സൗദി റെയില്‍വേ ചെയര്‍മാനും ഗതാഗത മന്ത്രിയുമായ ഡോ. ജബാറ അല്‍സുറൈസരി വ്യക്തമാക്കി. ജുബൈല്‍ നിന്നും ദമ്മാം, റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവ ബന്ധിപ്പിക്കുന്ന ഒരു ലൈനും ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നിന്നും തുടങ്ങി അല്‍ജൗഫ്, ഹായില്‍, അല്‍ഖസീമിലേക്ക് മറ്റൊരു ലൈനുമാണ് പദ്ധതിയെന്നും എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദമ്മാമില്‍ അതിവേഗ ട്രെയിന്‍ പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
നിലവിലെ ടാക്‌സി, വിമാനം എന്നിവയുടെ ടിക്കറ്റുകളേക്കാള്‍ കുറഞ്ഞ ചാര്‍ജായിരിക്കും ട്രെയിനുകളില്‍ ഈടാക്കുക. അതേ സമയം പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്പോള്‍ നിലവിലുള്ള ചാര്‍ജില്‍ മാറ്റങ്ങളുണ്ടാകും. കാരണം ട്രെയിനിന്റെ ഓപറേഷന്‍ കാര്യങ്ങളുടെ അമ്പത് ശതമാനവും ടിക്കറ്റില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ അപകടങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്. റിയാദ് ദമ്മാം റൂട്ടിലെ നിലവിലെ പഴയ ട്രെയിനുകള്‍ പുതിയതുമായി ബന്ധിപ്പിച്ച് സര്‍വ്വീസിന് ഉപയോഗിക്കും.

ഈ വര്‍ഷാവസാനത്തോടെ ഹറമൈന്‍ റെയില്‍വേ പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ കരാറിലൊപ്പ് വെക്കും. കരാറിന്റെ വിവിധ വശങ്ങളെ പറ്റി റെയില്‍വേയും കണ്‍സോര്‍ഷ്യവും പഠിച്ചു വരികയാണ്. കരാറിലൊപ്പുവെച്ചയുടനെ ജോലികള്‍ ആരംഭിക്കും.

ഗതാഗതക്കുരുക്കുള്ള നഗരങ്ങളില്‍ മെട്രോ പദ്ധതികളാരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഗതാഗതം സാമ്പത്തിക വളര്‍ച്ചക്ക് പ്രധാന ഘടകമായാണ് രാജ്യം കാണുന്നത്. വിവിധ നഗരങ്ങളിലെ ഗതാഗത പരിഷ്‌കാരങ്ങളെ കുറിച്ച് ഗതാഗത വകുപ്പ് പഠിച്ചു വരികയാണ്. നഗരങ്ങളില്‍ മെട്രോ ട്രെയിനുകള്‍ വന്നാല്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഗുണം ചെയ്യും. മെട്രോ സ്റ്റേഷനുകളിലേക്ക് ബസ് സര്‍വ്വീസും ഉണ്ടായിരിക്കും. മന്ത്രി പറഞ്ഞു.

റിയാദ് ദമ്മാം റൂട്ടില്‍ 8 അതിവേഗ ട്രെയിനുകള്‍ കൂടി വൈകാതെയെത്തുമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് അല്‍ഉഖൈല്‍ പറഞ്ഞു. ട്രെയിനിന്റെ അറ്റകുറ്റ പണികളിലും മറ്റും നാല് വര്‍ഷം കൊണ്ട് സ്വദേശികള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കാമെന്ന് സ്പാനിഷ് കമ്പനി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Sunday 13 November 2011


അല്‍ കോബാര്‍ തുക്ബയില്‍  ഗള്‍ഫ്‌ എടുകശന്‍ കമ്മിറ്റി(PGEC) ഒരുമിച്ചു 
ಅಲ್ ಕೊಬರ್ ತುಕ್ಬದಲ್ಲಿ  ಪಾವೂರು ಗಲ್ಫ್ ಎಜುಕೇಶನ್ ಕಮಿಟಿ 



ദമ്മാം:അല്‍ കോബാര്‍ തുക്ബയില്‍  ഗള്‍ഫ്‌ എടുകശന്‍ കമ്മിറ്റി(PGEC) ഒരുമിച്ചു.പാവൂര്‍ നൂറുല്‍ ഇസ്ലാം മദ്രസാ യുടെ ഒരു ആദ്യപകണ്ടേ കൂലി ഈ കംമിടിയില്‍ നിന്നും നല്‍കുവാനും തീരുമാനിച്ചു.കുന്തി ബന്ടസാല,സലാം പാവൂര്‍,മൊഇലര്ച തുടങ്ങിയവര്‍ സംബണ്ടിച്ച്ചു.

Friday 11 November 2011


ദുബായ് കെ.എം.സി.സി. കലാ-സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിച്ചു


ദുബായ്: യു.എ.ഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ.എം.സി.സി. ഗര്‍ഹൂദ് എന്‍.ഐ. മോഡല്‍ സ്‌കൂളില്‍ നടത്തിയ കലാ-സാഹിത്യ മത്സരങ്ങള്‍ പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അഡ്വ. സാജിദ് അബൂബക്കര്‍ അധ്യക്ഷനായിരുന്നു. ഇബ്രാഹിം എളേറ്റില്‍, എന്‍.എ. കരീം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര സ്വാഗതവും ഒ. കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു. വിവിധ കലാ-സാഹിത്യ മത്സരങ്ങളിലായി 200 ഓളം പേര്‍ മാറ്റുരച്ചു. 

ഹാജിമാര്‍ മടക്കയാത്ര തുടങ്ങി


മക്ക: ഭക്തിയുടെ മാസ്മരികതയിലലിഞ്ഞ് ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സ്ഫുടം ചെയ്‌തെടുത്ത മനസുമായി ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു. ജംറകളിലെ ഏറ് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയവരാണ് കഴിഞ്ഞദിവസം മടങ്ങിത്തുടങ്ങിയത്. എന്നാല്‍ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴി ഹാജിമാരുടെ മടക്കം ഇന്നു മുതലായിരിക്കും. മുഹറം 15 വരെ യാത്ര തുടരും. ശനിയാഴ്ച മുതലാണ് മലയാളി ഹാജിമാരുടെ മടക്കം.
ജംറയില്‍ സുരക്ഷാ സേനയുടെ ഇടപെടല്‍ കാരണമാണ് തിക്കും തിരക്കുമില്ലാതെ ഹാജിമാര്‍ക്ക് കല്ലെറിയാനായത്. ഇതുവരെ യാതൊരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കിരീടാവകാശി അമീര്‍ നായിഫ്, മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ എന്നിവര്‍ ഓരോ നിമിഷവും സുരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു.

70 ശതമാനം ഹാജിമാരും ചൊവ്വാഴ്ച തന്നെ മടങ്ങിയിരുന്നു. കരമാര്‍ഗം ഹജ്ജിനെത്തിയവരും ആഭ്യന്തര ഗ്രൂപ്പുകളുമാണ് ആദ്യം മടങ്ങിത്തുടങ്ങിയത്. അതേ സമയം പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും റോഡുകളില്‍ ട്രാഫിക് പെട്രോളിംഗ് വിഭാഗം ജാഗ്രത പാലിക്കുന്നുണ്ട്. മിനയില്‍ നിന്ന് മസ്ജിദുല്‍ ഹറമിലേക്കുള്ള റോഡ് ട്രാഫിക് വിഭാഗത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ഇതുമൂലം ഗതാഗതക്കുരുക്കിന് ഏറെക്കുറെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മക്കാ ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഹാജിമാരുടെ മടക്കയാത്ര ചര്‍ച്ച ചെയ്തു. ഹറമിലെ തിരക്ക് നിയന്ത്രിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അവശ്യപ്പെട്ടു.

ക്ലീനിംഗ് വിഭാഗം മക്കയും പരിസരങ്ങളും ശുചീകരിച്ച് ഹാജിമാരുടെ യാത്ര സുഗമമാക്കുന്ന തിരക്കിലാണ്. ജംറ പാലത്തിന് ചുറ്റും ആധുനിക സംവിധാനത്തോട് കീടിയുള്ള വേസ്റ്റ് ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ തവാഫ വിഭാഗത്തിനും കല്ലേറിന് പ്രത്യേക സമയങ്ങള്‍ ഹജ്ജ് വകുപ്പ് നേരത്തെ നിശ്ചയിച്ചിരുന്നു. ഇതുകാരണം തിരക്കുകള്‍ നിയന്ത്രിക്കാനായി. 
ഹറം സുരക്ഷാ വിഭാഗവും അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ ഹറമിനകത്ത് വന്‍ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മസ്ജിദുല്‍ ഹറാമിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തവാഫുല്‍ വിദാഇന്ന് ഹാജിമാര്‍ക്ക് സൗകര്യം നല്‍കാന്‍ ആറായിരത്തിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. മസ്അയുടെ ഗ്രൗണ്ട്, ഒന്ന്, രണ്ട്, മൂന്ന് നിലകള്‍ സജ്ജമാക്കിയതിനാല്‍ ഹാജിമാര്‍ക്ക് ഇവിടെയും തിരക്കനുഭവപ്പെടുകയില്ല എന്നാണ് പ്രതീക്ഷ. 

ഹറമിലെത്തുന്ന ഹാജിമാരെ സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പും രംഗത്തുണ്ട്. ഭക്ഷ്യവില്‍പ്പനശാലകള്‍, കടകള്‍ എന്നിവയില്‍ പരിശോധന ശക്തമാക്കി. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മടങ്ങുന്നത് വരെ ഹാജിമാരെ സേവിക്കാന്‍ എല്ലാ വിഭാഗങ്ങളും രംഗത്തുണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഹജ്ജ് വിജയകരമായി പരിസമാപിക്കാന്‍ കര്‍മ രംഗത്തിറങ്ങിയ എല്ലാവര്‍ക്കും മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ നന്ദി പറഞ്ഞു.

Thursday 10 November 2011


''TODAY 11.11.11.;Next it'll come a century
ഇന്ന്‍ 11.11.11;ഇനി 100 വര്ഷം കഴിഞ്ഞ്
ಇವತ್ತು 11.11.11;ಇನ್ನು ಶತಮಾನ ಕಳೆದು ''


മക്കയില്‍ വിടവാങ്ങളിണ്ടേ തവാഫ് 

ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ വിശ്വാസികളുടെ 'വിടവാങ്ങല്‍ ത്വവാഫി'ന്റെ തിരക്കിലാണ്‌ മസ്ജിദുല്‍ ഹറം. ചൊവ്വാഴ്ച ഉച്ച മുതലേ മിനയില്‍ നിന്ന് വാഹനത്തിലും കാല്‍നടയായും ഹറമിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വര്‍ധിച്ച തിരക്ക് ഏതാനും ദിവസം തുടരും. ഇന്നും നാളെയുമായി സ്വദേശത്തേക്ക് തിരിക്കുന്നവരാണ് ത്വവാഫ് ചെയ്യാന്‍ എത്തിയവരില്‍ ഭൂരിഭാഗവും. മദീന വഴി യാത്ര തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മണിക്കൂറില്‍ 70,000 ഓളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതാഫ് മുഴുവനും തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു വീര്‍പ്പുമുട്ടുകയാണ്. മസ്ജിദുല്‍ ഹറാമിന്റെ മുകളിലത്തെ നിലകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഏറെ പാടുപെട്ടാണ് പലരും ത്വവാഫ് പൂര്‍ത്തിയാക്കുന്നത്. ഉന്തുവണ്ടികള്‍ക്ക് പ്രത്യേക പ്രവേശന കവാടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ വികലാംഗകര്‍ക്കും അവശര്‍ക്കും പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്.

ഹറം കാര്യാലത്തിന് കീഴിലെ വിവിധ വകുപ്പുകള്‍ 6000ത്തോളം പേരെ തീര്‍ഥാടകരുടെ സേവനത്തിനായി നിയോഗിച്ചിരിക്കയാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നടപ്പാതകളിലെ ഇരുത്തവും നമസ്കാരവും തടയാനും ശുചീകരണ ജോലികള്‍ക്കും കൂടുതല്‍ പേര്‍ രംഗത്തുണ്ട്. പോക്കുവരവുകള്‍ എളുപ്പമാക്കാന്‍ ഹറമിന്റെ മുഴുവന്‍ പ്രവേശന കവാടങ്ങളും തുറന്നിട്ടുണ്ട്. 177 പ്രവേശന കവാടങ്ങളിലായി 1000 ത്തോളം പേരെ വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. സിവില്‍ ഡിഫെന്‍സിന് കീഴില്‍ പ്രാഥമിക ശുശ്രൂഷക്കായി ഹറമിനകത്തും പുറത്തുമായി 30തോളം സ്ഥലങ്ങളില്‍ 1000ത്തിലധികം ആളുകളെ നിയമിച്ചിട്ടുണ്ട്. സുരക്ഷാ രംഗത്ത് ഹറം സേന വിഭാഗം വിവിധ ഭാഗങ്ങളില്‍, വിശേഷിച്ചും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ പേരെ വിന്യസിച്ചു. 1700 ഓളം നിരീക്ഷണ കാമറകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.


ഹജ്ജില്‍ മനുഷ്യകുലത്തിന് പാഠമുണ്ട് -ഒബാമ

          
റിയാദ്: വ്യത്യസ്ത വംശീയ, സാമ്പത്തിക ചുറ്റുപാടുകളില്‍നിന്ന് ഒത്തുകൂടുന്ന വലിയൊരു ജനസഞ്ചയം എല്ലാ ഭിന്നതകളും മറികടക്കുകയും ഒരു ലക്ഷ്യത്തിനായി ഒന്നിക്കുകയും ചെയ്യുമ്പോള്‍, വൈവിധ്യങ്ങള്‍ ശക്തിയുടെ സ്രോതസ്സാണെന്നും ദൈവത്തിന്‍െറ അനുഗ്രഹമാണെന്നും മാനവരാശിക്കാകമാനം പാഠമാവുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഹുസൈന്‍ ഒബാമ. അബ്ദുല്ല രാജാവിന് അയച്ച പെരുന്നാള്‍ സന്ദേശത്തിലാണ് ഈദ് ആഘോഷിക്കുന്നവര്‍ക്ക് തന്‍െറയും പത്നി മിഷേലിന്‍െറയും ആശംസകളും ഹജ്ജ് തീര്‍ഥാകര്‍ക്ക് അഭിനന്ദനങ്ങളും അറിയിച്ചത്.
തീര്‍ഥാടകര്‍ അവരുടെ അടിസ്ഥാന കര്‍മങ്ങളിലൊന്നാണ് നിര്‍വഹിക്കുന്നത്. ഈവര്‍ഷം 30ലക്ഷം ഹാജിമാര്‍ കര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ആയിരക്കണക്കിന് യു.എസ് പൗരന്മാരും അവരോടൊപ്പമുണ്ട് എന്നതില്‍ അഭിമാനിക്കുന്നു. ഈദുല്‍ അദ്ഹ സ്വപുത്രനെ ബലി അര്‍പ്പിക്കാന്‍ പ്രവാചകന്‍ ഇബ്രാഹീം കാണിച്ച ത്യാഗസന്നതതയെയാണ് അനുസ്മരിപ്പിക്കുന്നത്. ഇതിന്‍െറ ഭാഗമായി തീര്‍ഥാടകര്‍ ബലിയറുക്കുകയും അവയുടെ മാംസം ആഫ്രിക്കയില്‍ വരള്‍ച്ചാദുരിതം നേരിടുന്നവര്‍ക്കടക്കമുള്ള പാവങ്ങള്‍ക്ക് എത്തിച്ചുകൊടക്കുകയും ചെയ്യുന്നു. ഇബ്രാഹീമി മതങ്ങള്‍ പങ്കുവെക്കുന്ന വേരുകളെയും അശരണര്‍ക്ക് അഭയമേകുന്നതില്‍ മതം ചെലുത്തുന്ന ശക്തമായ സ്വാധീനത്തെയും ഓര്‍മപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. ‘ഈദ്മുബാറക്, ഹജ്ജ് മബ്റൂര്‍’-എന്ന ആശംസകളോടെയാണ് ഒബാമ തന്‍െറ സന്ദേശത്തിന് വിരാമമിടുന്നത്.

Wednesday 9 November 2011