സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Monday 11 February 2013


രണ്ട് കോടിയുടെ രേന്ജ് റോവര്‍  സൂപ്പര്‍ കാര്‍ ഇനി നമ്മുടെ റോഡിലും




കാസര്‍കോട്: ലോകമാര്‍ക്കറ്റിലെ കാറുകളുടെ രാജാവായ റേഞ്ച് റോവര്‍ വോഗ ഇനി കേരളത്തിന്റെ രാജവീഥിയിലൂടെ ചീറിപായും.  വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റാണ് സ്വപ്‌ന കാര്‍ സ്വന്തമാക്കിയത്. രണ്ടുകോടിയിലേറെ വിലയുള്ള വോഗ ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ മാത്രം കാറാണ്; ദക്ഷിണേന്ത്യയിലെ ആദ്യത്തേതും. ഓബ്രോയാണ് ഈ കാര്‍ ആദ്യമായി സ്വന്തമാക്കിയത്. സല്‍മാന്‍ ഖാനും അക്ഷയ് കുമാറും ബുക്ക് ചെയ്ത് കാത്തിരിക്കുന്നുണ്ട്. ലോഞ്ച് ചെയ്ത് ഒരു മാസം മാത്രമായ കാറിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റാണ്. വെറും മുപ്പതെണ്ണം മാത്രമാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിലെത്തുന്നത്. കേരളത്തിലെ ഒരു പ്രമുഖ സിനിമാ നടനും പ്രവാസി വ്യവസായിയും കാറിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നുണ്ട് എന്നാണ് ഏജന്‍സികള്‍ നല്‍കുന്ന വിവരം. അമേരിക്കന്‍ നിര്‍മ്മിത കാറിന് 1.70 കോടി രൂപയാണ് കമ്പനി വില. റോഡിലിറങ്ങുമ്പോള്‍ ഇത് 2.38 ആയി മാറും. മുംബൈ ടാറ്റ ഏജന്‍സി വഴി കാസര്‍കോട്ടെ എന്‍.ബി.എന്‍ ബ്രാന്റ് ഡീലേര്‍സ് ആണ് കാര്‍ കേരളത്തിലെത്തിച്ചത്. 
ലോകത്തിന്റെ ഭാവി കാര്‍ എന്നാണ് നിര്‍മ്മാതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സേഫ്റ്റിയാണത്രെ വോഗയെ ആളുകളുടെ ഇഷ്ടവാഹനമാക്കി മാറ്റുന്നത്. എത്രവലിയ അപകടമുണ്ടായാലും വാഹനത്തിന് യാതൊരു കേടുപാടും സംഭവിക്കില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരായിരിക്കുമെന്നുമാണ് വാഗ്ദാനം. ഏതു വേഗതയിലും വാഹനം സ്‌കിഡ്ഡാവില്ലെന്നും അവര്‍ ഉറപ്പുനല്‍കുന്നു. ഏഴു കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക. ആഡംബര കാറുകള്‍ പോലും അന്യമായ കാസര്‍കോടിന്റെ വീഥിയിലൂടെ റേഞ്ച് റോവര്‍ വോഗ പായുന്നത് വടക്കിന്റെ മണ്ണിന് പുതിയ അനുഭവമായിരിക്കും. ഏഴ് പേര്‍ക്ക് സുഖമായി ഇരിക്കാന്‍ കഴിയുന്ന കാര്‍ പ്രത്യേക എടുപ്പോടെയാണ് നിലകൊള്ളുന്നത്. പാര്‍ക്ക് ചെയ്യുമ്പോഴും പാഞ്ഞുപോവുമ്പോഴും വോഗ അതിന്റെ രാജകീയത വിളിച്ചുപറയുന്നു. ഓട്ടോമാറ്റിക് സംവിധാനങ്ങളിലുള്ള കാര്‍ ഡ്രൈവ് ചെയ്യുന്നത് പ്രത്യേക അനുഭൂതിയാണെന്ന് അബ്ദുല്‍ ലത്തീഫ്  ഉപ്പളഗേറ്റ് പറഞ്ഞു. വ്യവസായത്തോടൊപ്പം കാരുണ്യപ്രവര്‍ത്തനവും ഇഷ്ടവിഷയമായ അബ്ദുല്‍ ലത്തീഫിന് കാറുകളും ഒരു ഹരമാണ്. എല്ലാ കാറുകളും പരീക്ഷിച്ചുനോക്കിയിട്ടുണ്ടെങ്കിലും ഇത് പ്രത്യേക ത്രില്ലാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ ഉച്ചയോടെ കാര്‍ എത്തിയപ്പോള്‍ നിരവധി പേരാണ് റോഡിലെ പുതിയ രാജാവിനെ കാണാന്‍ തടിച്ചുകൂടിയത്.

No comments:

Post a Comment