സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Tuesday 22 November 2011


രൂപയുടെ ഇടിവ് പ്രവാസികള്‍ക്ക് നേട്ടം; നാട്ടിലേക്ക് പണമൊഴുകുന്നു
             

റിയാദ്: ഇന്ത്യന്‍ രൂപയുടെ മൂല്യശോഷണം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് നീങ്ങുന്നു. പല മേഖലകളിലും ഇത് നഷ്ടം വരുത്തിവെക്കുമെങ്കിലും ഈ പ്രതിഭാസത്തില്‍ നേട്ടമുണ്ടാക്കാനാവുന്ന പ്രധാന വിഭാഗം വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യന്‍ പ്രവാസികളാണ്. അനുകൂല സാഹചര്യം പ്രവാസികള്‍ വേണ്ടവിധം ഉപയോഗിക്കുന്നുവെന്ന് തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. നാല് ദിവസത്തിനിടെ പ്രവാസികളുടെ പണമിടപാടുകളില്‍ 40% വര്‍ധനയാണുണ്ടായതെന്ന് മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് കാശ് മിച്ചം പിടിച്ചവരെല്ലാം ഇത് നാട്ടിലേക്ക് ഒഴുക്കുകയാണെന്ന് സാരം.
ഗള്‍ഫ് പ്രവാസികള്‍ക്ക് ലഭിക്കുന്ന വേതനം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ മുന്‍പത്തേക്കാളും ഉയര്‍ന്ന തുക ലഭിക്കുമെന്നതിനാല്‍ ഈ മേഖലയിലെങ്ങും ഉണര്‍വ്വ് പ്രകടമാണ്. ഇന്ത്യയില്‍ പലിശ നിരക്കുകള്‍ ഉയര്‍ന്നു നില്‍ക്കുകയും രൂപയുടെ മൂല്യം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ നാട്ടിലെ ബാങ്കുകളില്‍ നിക്ഷേപിക്കാനും പ്രവാസികള്‍ക്ക് താല്‍പര്യമേറിയിട്ടുണ്ട്. ഭാവിയില്‍ പലിശ കുറഞ്ഞാല്‍ പോലും നിക്ഷേപ കാലാവധി പൂര്‍ത്തിയാവും വരെ ഇപ്പോഴത്തെ നിരക്കില്‍ പലിശ ലഭിക്കുമെന്നതാണു കാരണം.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപ തിങ്കളാഴ്ചയും കനത്ത ഇടിവാണ്് നേരിട്ടത്. പാശ്ചാത്യ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ഇന്ത്യയില്‍നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്. ഇന്ത്യന്‍ ഓഹരി വിപണികളും ഏതാനും ആഴ്ചകളായി താഴേക്ക് തന്നെയാണ്. തിങ്കളാഴ്ച സെന്‍സെക്‌സ് 16,000 പോയിന്റിലും താഴെയാണ് ക്ലോസ് ചെയ്തത്. ഇതോടെ രൂപയുടെ വരുംദിവസങ്ങളിലെ പ്രകടനം പ്രവചനാതീതമായിരിക്കുകയാണ്.
ഒരു യു.എസ് ഡോളറിന് 52.22 രൂപ എന്നതാണ് ചരിത്രത്തില്‍ രൂപയുടെ മൂല്യം ഏറ്റവും ഇടിഞ്ഞപ്പോഴുണ്ടായിരുന്ന നിരക്ക്. കഴിഞ്ഞദിവസം കുറഞ്ഞ സമയത്തേക്ക് ഇതേ നിരക്കിലെത്തിയ രൂപ വിപണി ക്ലോസ് ചെയ്യുമ്പോള്‍ ഒരു ഡോളറിന് 52.15 എന്നതിലേക്ക് തിരിച്ചുവന്നു. ഈ വര്‍ഷത്തെ രൂപയുടെ മൂല്യശോഷണം ഇതോടെ 16 ശതമാനത്തിന് മുകളിലെത്തി. രൂപയുടെ വിനിമയമൂല്യം തകര്‍ച്ചയുടെ പഴയ റെക്കോഡ് മറികടക്കാന്‍ ഇനി അധിക സമയം വേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.
തിങ്കളാഴ്ച ഒരു യു.എ.ഇ. ദിര്‍ഹത്തിന് 14 രൂപ 15 പൈസ വരെ എത്തിയിരുന്നു. ആയിരം രൂപയ്ക്ക് 70.77 ദിര്‍ഹം മുതല്‍ 71. 42 വരെയാണു വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്ക്. വിവിധ എക്‌സ്‌ചേഞ്ചുകളിലെ നിരക്കില്‍ ചെറിയ വ്യത്യാസമുള്ളതിനാല്‍ കൂടുതല്‍ തുക കിട്ടുന്ന എക്‌സ്‌ചേഞ്ചുകള്‍ കണ്ടെത്തിയാണു പലരും പണമയക്കുന്നത്. സൗദി റിയാലിന് 13.89 രൂപയും കുവൈത്ത് ദിനാറിന് 188.75 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഒമാന്‍ റിയാലിന് 135.26 രൂപയും ബഹ്‌റൈന്‍ ദിനാറിന് 138.91 രൂപയും ലഭിച്ചു.
മൂല്യശോഷണം തടയുന്നതിന് യു.എസ്. ഡോളര്‍ വില്‍പന നടത്തുന്നതുള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണ ഇത്തരം പ്രഖ്യാപനമുണ്ടാകുമ്പോള്‍ തന്നെ രൂപയുടെ മൂല്യം വര്‍ധിക്കും. ഇത്തവണ അത് സംഭവിച്ചില്ല. അതിനാല്‍ ഏതാനും നാളുകള്‍ കൂടി രൂപയുടെ വിലയിടിവ് തുടരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം. 

No comments:

Post a Comment