സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Wednesday 16 November 2011


രാജ്യമൊട്ടുക്കും റെയില്‍വേ വികസിപ്പിക്കും. സൗദി

                    
ദമ്മാം: രാജ്യത്തെ എല്ലാവര്‍ക്കും സഞ്ചാരയോഗ്യമായ നിലക്ക് റെയില്‍വെ വികസിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് സൗദി റെയില്‍വേ ചെയര്‍മാനും ഗതാഗത മന്ത്രിയുമായ ഡോ. ജബാറ അല്‍സുറൈസരി വ്യക്തമാക്കി. ജുബൈല്‍ നിന്നും ദമ്മാം, റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവ ബന്ധിപ്പിക്കുന്ന ഒരു ലൈനും ജോര്‍ദാന്‍ അതിര്‍ത്തിയില്‍ നിന്നും തുടങ്ങി അല്‍ജൗഫ്, ഹായില്‍, അല്‍ഖസീമിലേക്ക് മറ്റൊരു ലൈനുമാണ് പദ്ധതിയെന്നും എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഉപയോഗ്യമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദമ്മാമില്‍ അതിവേഗ ട്രെയിന്‍ പരിശോധിക്കാനെത്തിയതായിരുന്നു അദ്ദേഹം.
നിലവിലെ ടാക്‌സി, വിമാനം എന്നിവയുടെ ടിക്കറ്റുകളേക്കാള്‍ കുറഞ്ഞ ചാര്‍ജായിരിക്കും ട്രെയിനുകളില്‍ ഈടാക്കുക. അതേ സമയം പുതിയ ട്രെയിനുകള്‍ ഓടിത്തുടങ്ങുമ്പോള്‍ നിലവിലുള്ള ചാര്‍ജില്‍ മാറ്റങ്ങളുണ്ടാകും. കാരണം ട്രെയിനിന്റെ ഓപറേഷന്‍ കാര്യങ്ങളുടെ അമ്പത് ശതമാനവും ടിക്കറ്റില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ അപകടങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്. റിയാദ് ദമ്മാം റൂട്ടിലെ നിലവിലെ പഴയ ട്രെയിനുകള്‍ പുതിയതുമായി ബന്ധിപ്പിച്ച് സര്‍വ്വീസിന് ഉപയോഗിക്കും.

ഈ വര്‍ഷാവസാനത്തോടെ ഹറമൈന്‍ റെയില്‍വേ പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ കരാറിലൊപ്പ് വെക്കും. കരാറിന്റെ വിവിധ വശങ്ങളെ പറ്റി റെയില്‍വേയും കണ്‍സോര്‍ഷ്യവും പഠിച്ചു വരികയാണ്. കരാറിലൊപ്പുവെച്ചയുടനെ ജോലികള്‍ ആരംഭിക്കും.

ഗതാഗതക്കുരുക്കുള്ള നഗരങ്ങളില്‍ മെട്രോ പദ്ധതികളാരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഗതാഗതം സാമ്പത്തിക വളര്‍ച്ചക്ക് പ്രധാന ഘടകമായാണ് രാജ്യം കാണുന്നത്. വിവിധ നഗരങ്ങളിലെ ഗതാഗത പരിഷ്‌കാരങ്ങളെ കുറിച്ച് ഗതാഗത വകുപ്പ് പഠിച്ചു വരികയാണ്. നഗരങ്ങളില്‍ മെട്രോ ട്രെയിനുകള്‍ വന്നാല്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഗുണം ചെയ്യും. മെട്രോ സ്റ്റേഷനുകളിലേക്ക് ബസ് സര്‍വ്വീസും ഉണ്ടായിരിക്കും. മന്ത്രി പറഞ്ഞു.

റിയാദ് ദമ്മാം റൂട്ടില്‍ 8 അതിവേഗ ട്രെയിനുകള്‍ കൂടി വൈകാതെയെത്തുമെന്ന് റെയില്‍വേ ജനറല്‍ മാനേജര്‍ എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് അല്‍ഉഖൈല്‍ പറഞ്ഞു. ട്രെയിനിന്റെ അറ്റകുറ്റ പണികളിലും മറ്റും നാല് വര്‍ഷം കൊണ്ട് സ്വദേശികള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കാമെന്ന് സ്പാനിഷ് കമ്പനി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

No comments:

Post a Comment