സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Thursday 10 November 2011


മക്കയില്‍ വിടവാങ്ങളിണ്ടേ തവാഫ് 

ജിദ്ദ: പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയ വിശ്വാസികളുടെ 'വിടവാങ്ങല്‍ ത്വവാഫി'ന്റെ തിരക്കിലാണ്‌ മസ്ജിദുല്‍ ഹറം. ചൊവ്വാഴ്ച ഉച്ച മുതലേ മിനയില്‍ നിന്ന് വാഹനത്തിലും കാല്‍നടയായും ഹറമിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വര്‍ധിച്ച തിരക്ക് ഏതാനും ദിവസം തുടരും. ഇന്നും നാളെയുമായി സ്വദേശത്തേക്ക് തിരിക്കുന്നവരാണ് ത്വവാഫ് ചെയ്യാന്‍ എത്തിയവരില്‍ ഭൂരിഭാഗവും. മദീന വഴി യാത്ര തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. മണിക്കൂറില്‍ 70,000 ഓളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതാഫ് മുഴുവനും തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു വീര്‍പ്പുമുട്ടുകയാണ്. മസ്ജിദുല്‍ ഹറാമിന്റെ മുകളിലത്തെ നിലകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഏറെ പാടുപെട്ടാണ് പലരും ത്വവാഫ് പൂര്‍ത്തിയാക്കുന്നത്. ഉന്തുവണ്ടികള്‍ക്ക് പ്രത്യേക പ്രവേശന കവാടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതുപോലെ വികലാംഗകര്‍ക്കും അവശര്‍ക്കും പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്.

ഹറം കാര്യാലത്തിന് കീഴിലെ വിവിധ വകുപ്പുകള്‍ 6000ത്തോളം പേരെ തീര്‍ഥാടകരുടെ സേവനത്തിനായി നിയോഗിച്ചിരിക്കയാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും നടപ്പാതകളിലെ ഇരുത്തവും നമസ്കാരവും തടയാനും ശുചീകരണ ജോലികള്‍ക്കും കൂടുതല്‍ പേര്‍ രംഗത്തുണ്ട്. പോക്കുവരവുകള്‍ എളുപ്പമാക്കാന്‍ ഹറമിന്റെ മുഴുവന്‍ പ്രവേശന കവാടങ്ങളും തുറന്നിട്ടുണ്ട്. 177 പ്രവേശന കവാടങ്ങളിലായി 1000 ത്തോളം പേരെ വിവിധ ഷിഫ്റ്റുകളിലായി നിയോഗിച്ചിട്ടുണ്ട്. സിവില്‍ ഡിഫെന്‍സിന് കീഴില്‍ പ്രാഥമിക ശുശ്രൂഷക്കായി ഹറമിനകത്തും പുറത്തുമായി 30തോളം സ്ഥലങ്ങളില്‍ 1000ത്തിലധികം ആളുകളെ നിയമിച്ചിട്ടുണ്ട്. സുരക്ഷാ രംഗത്ത് ഹറം സേന വിഭാഗം വിവിധ ഭാഗങ്ങളില്‍, വിശേഷിച്ചും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി കൂടുതല്‍ പേരെ വിന്യസിച്ചു. 1700 ഓളം നിരീക്ഷണ കാമറകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

No comments:

Post a Comment