സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Friday 11 November 2011


ഹാജിമാര്‍ മടക്കയാത്ര തുടങ്ങി


മക്ക: ഭക്തിയുടെ മാസ്മരികതയിലലിഞ്ഞ് ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സ്ഫുടം ചെയ്‌തെടുത്ത മനസുമായി ഹാജിമാര്‍ മടക്കയാത്ര ആരംഭിച്ചു. ജംറകളിലെ ഏറ് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയവരാണ് കഴിഞ്ഞദിവസം മടങ്ങിത്തുടങ്ങിയത്. എന്നാല്‍ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴി ഹാജിമാരുടെ മടക്കം ഇന്നു മുതലായിരിക്കും. മുഹറം 15 വരെ യാത്ര തുടരും. ശനിയാഴ്ച മുതലാണ് മലയാളി ഹാജിമാരുടെ മടക്കം.
ജംറയില്‍ സുരക്ഷാ സേനയുടെ ഇടപെടല്‍ കാരണമാണ് തിക്കും തിരക്കുമില്ലാതെ ഹാജിമാര്‍ക്ക് കല്ലെറിയാനായത്. ഇതുവരെ യാതൊരു അനിഷ്ട സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. കിരീടാവകാശി അമീര്‍ നായിഫ്, മക്ക ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ എന്നിവര്‍ ഓരോ നിമിഷവും സുരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു.

70 ശതമാനം ഹാജിമാരും ചൊവ്വാഴ്ച തന്നെ മടങ്ങിയിരുന്നു. കരമാര്‍ഗം ഹജ്ജിനെത്തിയവരും ആഭ്യന്തര ഗ്രൂപ്പുകളുമാണ് ആദ്യം മടങ്ങിത്തുടങ്ങിയത്. അതേ സമയം പുണ്യസ്ഥലങ്ങളിലെയും മക്കയിലെയും റോഡുകളില്‍ ട്രാഫിക് പെട്രോളിംഗ് വിഭാഗം ജാഗ്രത പാലിക്കുന്നുണ്ട്. മിനയില്‍ നിന്ന് മസ്ജിദുല്‍ ഹറമിലേക്കുള്ള റോഡ് ട്രാഫിക് വിഭാഗത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ഇതുമൂലം ഗതാഗതക്കുരുക്കിന് ഏറെക്കുറെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മക്കാ ഗവര്‍ണര്‍ ഖാലിദ് ഫൈസല്‍ രാജകുമാരന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഹാജിമാരുടെ മടക്കയാത്ര ചര്‍ച്ച ചെയ്തു. ഹറമിലെ തിരക്ക് നിയന്ത്രിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് അവശ്യപ്പെട്ടു.

ക്ലീനിംഗ് വിഭാഗം മക്കയും പരിസരങ്ങളും ശുചീകരിച്ച് ഹാജിമാരുടെ യാത്ര സുഗമമാക്കുന്ന തിരക്കിലാണ്. ജംറ പാലത്തിന് ചുറ്റും ആധുനിക സംവിധാനത്തോട് കീടിയുള്ള വേസ്റ്റ് ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ തവാഫ വിഭാഗത്തിനും കല്ലേറിന് പ്രത്യേക സമയങ്ങള്‍ ഹജ്ജ് വകുപ്പ് നേരത്തെ നിശ്ചയിച്ചിരുന്നു. ഇതുകാരണം തിരക്കുകള്‍ നിയന്ത്രിക്കാനായി. 
ഹറം സുരക്ഷാ വിഭാഗവും അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ ഹറമിനകത്ത് വന്‍ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മസ്ജിദുല്‍ ഹറാമിന്റെ എല്ലാ ഭാഗത്തും നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. തവാഫുല്‍ വിദാഇന്ന് ഹാജിമാര്‍ക്ക് സൗകര്യം നല്‍കാന്‍ ആറായിരത്തിലധികം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. മസ്അയുടെ ഗ്രൗണ്ട്, ഒന്ന്, രണ്ട്, മൂന്ന് നിലകള്‍ സജ്ജമാക്കിയതിനാല്‍ ഹാജിമാര്‍ക്ക് ഇവിടെയും തിരക്കനുഭവപ്പെടുകയില്ല എന്നാണ് പ്രതീക്ഷ. 

ഹറമിലെത്തുന്ന ഹാജിമാരെ സംരക്ഷിക്കാന്‍ ആരോഗ്യ വകുപ്പും രംഗത്തുണ്ട്. ഭക്ഷ്യവില്‍പ്പനശാലകള്‍, കടകള്‍ എന്നിവയില്‍ പരിശോധന ശക്തമാക്കി. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മടങ്ങുന്നത് വരെ ഹാജിമാരെ സേവിക്കാന്‍ എല്ലാ വിഭാഗങ്ങളും രംഗത്തുണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഹജ്ജ് വിജയകരമായി പരിസമാപിക്കാന്‍ കര്‍മ രംഗത്തിറങ്ങിയ എല്ലാവര്‍ക്കും മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ നന്ദി പറഞ്ഞു.

No comments:

Post a Comment