സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Thursday 8 December 2011


കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 20 മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധക്കൂരിയയിലുള്ള എ.എം.ആര്‍.ഐ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 4 മണിയ്ക്കായിരുന്നു സംഭവം. തീപിടിത്തത്തില്‍  20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ള ജീവനക്കാരും രോഗികളും ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് ഒന്ന് രണ്ട് നിലകളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.
ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമുള്‍പ്പെടെ 40ഓളം പേര്‍ ഐ.സി.യു, ഐ.സി.സി.യു എന്നീ യൂണിറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇരുപത്തഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നിബാധയുണ്ടായ മുറികളില്‍ നിന്നും പുറത്തേക്ക് വരുന്ന പുക രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.
പരുക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. 400ഓളം മലയാളി നഴ്‌സുമാരാണ് ഇവിടെ ജോലിചെയ്യുന്നത്. 25ഓളം രോഗികളെ ഇതുവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്താണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ആര്‍.കെ പഞ്ച്‌നാഥ, പശ്ചിമബംഗാള്‍ ഗ്രാമവികസനമന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവര്‍ സ്ഥലത്തെത്തി.  എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. 2008ലും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു

No comments:

Post a Comment