സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

Friday 18 January 2013


മനുഷ്യജാലിക; കാസര്‍ഗോഡ് ജില്ലാ സന്ദേശയാത്ര 19ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കും

കാസര്‍കോട് : രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി SKSSF ജനുവരി 26ന് സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ കാസര്‍കോട് ജില്ലാ പരിപാടി ജനുവരി 26ന് കാസര്‍കോട്ട് ടൗണില്‍ നടക്കും. പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ നബിദിന പ്രഭാഷണം ഉണ്ടായിരിക്കും. മനുഷ്യ ജാലികയുടെ പ്രചരണത്തിന്റെ ഭാഗമായി മേഖലാതലത്തില്‍ ജാലിക സന്ദേശയാത്ര സംഘടിപ്പിക്കാന്‍ SKSSF കാസര്‍കോട് ജില്ലാ പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു. ജനുവരി 19ന് മഞ്ചേശ്വരം-കുമ്പള,തൃക്കരിപ്പൂര്‍ മേഖലകളിലും 20ന് ബദിയടുക്ക-മുള്ളേരിയ മേഖലകളിലും 21ന് കാസര്‍കോട്-ചെര്‍ക്കള മേഖലകളിലും 22ന് ഉദുമ-കാഞ്ഞങ്ങാട് മേഖലകളിലും 23ന് നീലേശ്വരം-പെരുമ്പട്ട മേഖലകളിലും മനുഷ്യ ജാലിക സന്ദേശയാത്ര നടക്കും.ക്ലസ്റ്റര്‍ തലത്തില്‍ ജാലികാകൂട്ടായിമയും ശാഖാതലത്തില്‍ ജാലിക വിചാരവും പരിപാടിയുടെ ഭാഗമായി നടന്നുവരുന്നു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, താജുദ്ധീന്‍ ദാരിമി പടന്ന, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ധീന്‍, മുഹമ്മദലി കോട്ടപ്പുറം, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ആലികുഞ്ഞി ദാരിമി, എന്‍.ഐ.അബ്ദുള്‍ ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, ശരീഫ് നിസാമി മുഗു, റസ്സാഖ് അര്‍ശദി കുമ്പടാജ, കെ.എച്ച്.അശ്‌റഫ് ഫൈസി കിന്നിംങ്കാര്‍, ശമീര്‍ കുന്നുങ്കൈ, ഇസ്മായില്‍ കക്കുന്നം, ഹാരിസ് ഹസനി മെട്ടമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

No comments:

Post a Comment