Saturday 10 December 2011


മദീനയില്‍ അപകടം: ഇന്ത്യക്കാരുള്‍പ്പെടെ 19 പേര്‍ മരിച്ചു

                 
ജിദ്ദ: വ്യാഴാഴ്ച രാത്രി മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ പൗരന്‍മാരുള്‍പ്പെടെ 19 പേര്‍ മരിച്ചു. മദീനയില്‍ നിന്നു 200 കിലോമീറ്റര്‍ അകലെ ദആ റോഡിലാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം വിദേശ തൊഴിലാളികളാണ്. ജോലി സ്ഥലത്തുനിന്ന് താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്ന 44 പേര്‍ സഞ്ചരിച്ച ബസ് എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ 13 പേര്‍ മരിച്ചു. ബാക്കിയുള്ളവര്‍ ആശുപത്രിയിലാണ് മരണമടഞ്ഞത്. ഇന്ത്യയെക്കൂടാതെ ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്. ജല മന്ത്രാലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വകാര്യ കമ്പനി തൊഴിലാളികളാണ് ഇവര്‍. പരിക്കേറ്റവരെ കിങ് ഫഹദ് ആശുപത്രി, മീഖാത്ത് ആശുപത്രി, സൗദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. 

Thursday 8 December 2011


ವೀರೇಂದ್ರ ಸ್ಫೋಟಕ ಸೆಹ್ವಾಗ್

ಇಂದೋರ್‌ನಲ್ಲಿ ನಡೆಯುತ್ತಿರುವ ವೆಸ್ಟ್ ಇಂಡೀಸ್ ವಿರುದ್ಧದ ನಾಲ್ಕನೆ ಏಕದಿನ ಕ್ರಿಕೆಟ್ ಪಂದ್ಯದಲ್ಲಿ ದಾಖಲೆಯ ದ್ವಿಶತಕ ಸಿಡಿಸಿದ ಭಾರತ ತಂಡದ ಹಂಗಾಮಿ ನಾಯಕ ಹಾಗೂ ಆರಂಭಿಕ ಬ್ಯಾಟ್ಸ್‌ಮನ್ ವೀರೇಂದ್ರ ಸೆಹ್ವಾಗ್ (140 ಎ/219ರ) ವೀಕ್ಷಕರತ್ತ ಬ್ಯಾಟ್ ಬೀಸುತ್ತಿರುವುದು.






സെവാഗിന്‌ ഇരട്ട സെഞ്ചുറി


ഇന്‍ഡോര്‍: ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറോടെ വീരേന്ദര്‍ സെവാഗിന്‌ ഇരട്ടസെഞ്ചുറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനമല്‍സരത്തിലാണ്‌ സെവാഗിന്റെ മിന്നുന്ന പ്രകടനം. ഇതിനു മുന്‍പ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇരട്ട സെഞ്ചുറി നേടിയിരുന്നു. അന്നു സച്ചിന്‍ നേടിയ 200 റണ്‍സും ഇന്നത്തെ 219 റണ്‍സിന്റെ തേരോട്ടത്തില്‍ സേവാഗ് മറികടന്നു. ഇരട്ട സെഞ്ചുറിയിലേക്കുള്ള പ്രയാണത്തില്‍ 25 ബൌണ്ടറിയും 7 സിക്സറും സേവാഗ് നേടി.


കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 20 മരണം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധക്കൂരിയയിലുള്ള എ.എം.ആര്‍.ഐ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 4 മണിയ്ക്കായിരുന്നു സംഭവം. തീപിടിത്തത്തില്‍  20 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. മലയാളികള്‍ അടക്കമുള്ള ജീവനക്കാരും രോഗികളും ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ആശുപത്രിയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് ഒന്ന് രണ്ട് നിലകളില്‍ പടര്‍ന്നുപിടിക്കുകയായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.
ഡോക്ടര്‍മാരും നഴ്‌സുമാരും രോഗികളുമുള്‍പ്പെടെ 40ഓളം പേര്‍ ഐ.സി.യു, ഐ.സി.സി.യു എന്നീ യൂണിറ്റുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇരുപത്തഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അഗ്‌നിബാധയുണ്ടായ മുറികളില്‍ നിന്നും പുറത്തേക്ക് വരുന്ന പുക രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.
പരുക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികളാണ്. 400ഓളം മലയാളി നഴ്‌സുമാരാണ് ഇവിടെ ജോലിചെയ്യുന്നത്. 25ഓളം രോഗികളെ ഇതുവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്താണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ ആര്‍.കെ പഞ്ച്‌നാഥ, പശ്ചിമബംഗാള്‍ ഗ്രാമവികസനമന്ത്രി ഫിര്‍ഹാദ് ഹക്കിം എന്നിവര്‍ സ്ഥലത്തെത്തി.  എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ തീപിടിത്തമാണിത്. 2008ലും ഇവിടെ അഗ്‌നിബാധയുണ്ടായിരുന്നു

Friday 2 December 2011


മുല്ലപ്പെരിയാര്‍ ആശങ്കകള്‍ക്ക്‌ പരിഹാരം ഉണ്ടാവണം : സമസ്‌ത മുശാവറ


കോഴിക്കോട്‌ : കേരളീയ സമൂഹത്തെ ഭയാശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ മാധ്യമവിചാരണയും ചര്‍ച്ചയുമല്ല വേണ്ടത്‌. അനിവാര്യ പരിഹാരമാണ്‌ വേണ്ടതെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. കോഴിക്കോട്‌ സമസ്‌ത കോണ്‍ഫ്രന്‍സ്‌ ഹാളില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
കോടതികളും ഭരണകൂടങ്ങളും ഉദ്യോഗസ്ഥരും പരസ്‌പരം സംയോജിച്ചും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ പകരം ബദല്‍ അണക്കെട്ട്‌ നിര്‍മിച്ചു ശാശ്വത പരിഹാരമുണ്ടാക്കണം. തമിഴ്‌നാടിന്റെ വെള്ളപ്രശ്‌നവും കേരളത്തിന്റെ ജീവല്‍ പ്രശ്‌നവും ഒരുപോലെ പരിഹാരമുണ്ടാകണമെന്ന്‌ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്‌ത 85-ാം വാര്‍ഷിക സമ്മേളനം സംബന്ധിച്ച റിപ്പോര്‍ട്ട്‌ ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അവതരിപ്പിച്ചു. സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്‌ദുല്ല മുസ്‌ലിയാര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ്‌ മുസ്‌ലിയാര്‍, എം.കെഎ.കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, പി.കെ.പി. അബ്‌ദുസ്സലാം മുസ്‌ലിയാര്‍, എ.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍, പി. ഇബ്രാഹീം മുസ്‌ലിയാര്‍, ചേലക്കാട്‌ മുഹമ്മദ്‌ മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, ഒ. മുഹമ്മദ്‌ എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ.മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.അബ്‌ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍, കെ.പി.സി. തങ്ങള്‍, ടി.പി. മുഹമ്മദ്‌ എന്ന ഇപ്പ മുസ്‌ലിയാര്‍, വി.ഉമര്‍ മുസ്‌ലിയാര്‍, എം.പി. കുഞ്ഞിമുഹമ്മദ്‌ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ്‌ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു.